ADVERTISEMENT

ദുബായ് ∙ സ്മാർട്ട് സ്വീപ്പർ ദുബായിൽ ജോലി തുടങ്ങി. സ്വയം നിയന്ത്രിത സ്മാർട്ട് ഇലക്ട്രിക് വാഹനമാണ് നഗരശുചീകരണം ഏറ്റെടുത്തിരിക്കുന്നത്. പൊതുബീച്ചിലെ സൈക്കിൾ പാത വൃത്തിയാക്കുകയാണ് സ്മാർട്ട് സ്വീപ്പറുടെ ഉത്തരവാദിത്തം. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സേവനം വിജയിച്ചാൽ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നഗരസഭയുടെ പദ്ധതി.  ശുചീകരണത്തിന് ഇ– സ്മാർട്ട് വാഹനങ്ങൾ ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാം. കാർബൺ മലിനീകരണവും കുറയ്ക്കാം. ക്യാമറ, സെൻസർ തുടങ്ങി നവീന ഉപകരണങ്ങളുടെ സഹായത്തോടെ മുന്നിലും പിന്നിലുമുള്ള തടസ്സങ്ങൾ സ്വയം മനസ്സിലാക്കി പ്രവർത്തിപ്പിക്കാനുള്ള ശേഷിയുണ്ട് സ്മാർട്ട് സ്വീപ്പർക്ക്. 

മനുഷ്യധ്വാനത്തെ അപേക്ഷിച്ച് ഉൽപാദന ക്ഷമതയും ഉറപ്പാക്കാം. ഒരു തവണ ചാർജ് ചെയ്താൽ 8 മണിക്കൂർ തുടർച്ചയായി ജോലിചെയ്യും. മണിക്കൂറിൽ 40 കി.മീ ആണ് സാധാരണ മോഡൽ വാഹനത്തിന്റെ വേഗം. നടപ്പാത, റോഡ് തുടങ്ങിയവ വൃത്തിയാക്കുന്ന വലിയ 5 സ്മാർട്ട് വാഹനങ്ങളും നഗരസഭയ്ക്കുണ്ട്. മാലിന്യസംസ്കരണ വിഭാഗത്തിൽ എത്തിയതോടെ ശുചീകരണ യജ്ഞം കൂടുതൽ സ്മാർട്ടായി.

English Summary:

Dubai Municipality launched smart sweeper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com