ADVERTISEMENT

ദുബായ്∙ അടിസ്ഥാന തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുടെ ക്ഷേമത്തിനു മുഖ്യപരിഗണന നൽകുമെന്നു ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ. അൽക്കൂസിൽ ഡൽസോ കമ്പനി ലേബർ ക്യാംപിലെ ഇന്ത്യക്കാരുമായി പ്രഭാത ഭക്ഷണത്തിൽ പങ്കെടുക്കുകയായിരുന്നു കോൺസൽ ജനറൽ.  

ഇന്ത്യക്കാരായ തൊഴിലാളികളെ സന്ദർശിച്ച് അവരുടെ ആവശ്യങ്ങളിൽ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. ഡൽസോ കമ്പനിയിലെ തൊഴിലാളികൾക്കൊപ്പം ഭക്ഷണം കഴിച്ച കോൺസൽ ജനറൽ അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞു. ഹിന്ദിയിലും കന്നഡയിലും മലയാളത്തിലും തമിഴിലും കോൺസൽ ജനറൽ തൊഴിലാളികളുമായി സംവദിച്ചു. 

ഭാര്യ ഉമയും ഒപ്പമുണ്ടായിരുന്നു. ലേബർ ക്യാംപിലെ മുഴുവൻ പേർക്കും കോൺസൽ ജനറലും ഭാര്യയും ചേർന്നു ഭക്ഷണം വിളമ്പി. ബാങ്കിങ് രംഗത്തെ നിക്ഷേപങ്ങളെ സംബന്ധിച്ചും തട്ടിപ്പുകളെ സംബന്ധിച്ചും ബാങ്ക് ഓഫ് ബറോഡ ഉദ്യോഗസ്ഥരും ആരോഗ്യ സംരക്ഷണ കാര്യങ്ങളിൽ ആസ്റ്റർ മിംസിലെ ഡോക്ടർമാരും ക്ലാസെടുത്തു.

English Summary:

Indian Consul General visited worker camps in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com