ADVERTISEMENT

അബുദാബി∙ വിദ്യാഭ്യാസ രംഗത്ത് സഹകരണം ശക്തമാക്കാൻ ഇന്ത്യ–യുഎഇ ധാരണ. ത്രിദിന സന്ദർശനത്തിനെത്തിയ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാനും യുഎഇ വിദ്യാഭ്യാസ മന്ത്രി അഹ്മദ് അൽ ഫലാസിയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഇരുരാജ്യങ്ങൾക്കുമിടയിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും കൈമാറ്റം സുഗമമാക്കുന്നത് സംബന്ധിച്ച  കരാറിലും ഒപ്പിട്ടു.  

സംയുക്ത ഗവേഷണം, കോഴ്‌സുകൾ, സമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ, സിംപോസിയങ്ങൾ, ശാസ്ത്ര-വിദ്യാഭ്യാസ പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും. ഇരട്ട ഡിഗ്രി കോഴ്സുകളും പരിഗണിക്കുന്നുണ്ട്. സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും ശക്തമാക്കാനും പദ്ധതിയുണ്ട്. തുടർ പ്രവർത്തനങ്ങൾക്കായി സംയുക്ത കർമ സമിതിക്കും രൂപം നൽകും. അബുദാബിയിലെ കോഡിങ് സ്കൂളായ 42 അബുദാബിയും മന്ത്രി സന്ദർശിച്ചു. ‍

English Summary:

UAE and India Strengthen Educational Ties with Landmark MoU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com