ADVERTISEMENT

ദോഹ∙ യുഎഇയിലെ റാസൽഖൈമയിലേക്കുള്ള സർവീസുകൾ ഖത്തർ എയർവേയ്‌സ് പുനരാരംഭിച്ചു. നവംബർ മുതലാണ് സർവീസുകൾ പുനരാരംഭിച്ചത്. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരുമണിക്കൂർ മാത്രമാണ് റാസൽ ഖൈമയിലേക്കുള്ള സമയം. നിലവിൽ അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് സർവീസുണ്ട്. 

സൗദി അറേബ്യയിലേക്കും പുതിയ സർവീസുകൾ തുടങ്ങുകയും നിർത്തലാക്കിയവ പുനരാരംഭിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം അവസാനം സൗദിയിലെ അൽ ഉലയിലേയ്ക്ക് ഖത്തർ എയർവേയ്‌സ് സർവീസ്  തുടക്കമിട്ടിരുന്നു. ആഴ്ചയിൽ 2 സർവീസാണുള്ളത്.

English Summary:

Qatar Airways resumes Flights to Ras Al Khaimah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com