ADVERTISEMENT

ജിദ്ദ ∙ സൗദിയിൽ നിക്ഷേപകർക്കായുള്ള സന്ദർശക വീസ മുഴുവൻ രാജ്യങ്ങളിലുള്ളവർക്കും അനുവദിക്കാൻ  വിദേശകാര്യവകുപ്പും നിക്ഷേപ മന്ത്രാലയവും സംയുക്തമായി തീരുമാനിച്ചു. നിലവിൽ ഏതാനും രാജ്യങ്ങൾക്ക് മാത്രമായി അനുവദിക്കപ്പെട്ടിരുന്ന നിക്ഷേപക വിസിറ്റ് വീസ മുഴുവൻ രാജ്യങ്ങളിലുള്ളവർക്കും ഇനി മുതൽ ലഭ്യമാകും.

ഓൺലൈൻ വഴി അപേക്ഷിച്ചാൽ ഉടനടി ബിസിനസ് വിസിറ്റ് വീസ അനുവദിക്കുന്ന സംവിധാനമാണ് നിലവിൽ വന്നത്. അപേക്ഷ പ്രോസസസ് ചെയ്യുകയും ഓൺലൈനിൽനിന്ന് വീസ ഉടൻ നൽകുകയും നിക്ഷേപകന് ഇമെയിൽ വഴി അയയ്ക്കുകയും ചെയ്യും. വിദേശകാര്യ മന്ത്രാലയത്തിന്റെ ഏകീകൃത ദേശീയ വീസ പ്ലാറ്റ്‌ഫോം വഴി ലളിതവും എളുപ്പവുമായ രീതിയിലാണ് വീസ ലഭിക്കുക.

English Summary:

Saudi Arabia launches ‘visiting investor’ visa to cover all countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com