ADVERTISEMENT

ഷാർജ ∙ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും ചങ്ങനാശേരി സ്വദേശിനിയുമായ സൈറ സാമിന്റെ  ഇംഗ്ലീഷ് ക്രൈം ത്രില്ലർ നോവൽ എ റ്റെയ്‌ൽ ഓഫ് ട്വിസ്റ്റഡ് റ്റൈസ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ മാധ്യമപ്രവർത്തകൻ റോയ് റാഫേലിന് നൽകിയായിരുന്നു  പ്രകാശനം. 

ഷാർജ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂള്‍ അദ്ധ്യാപിക ഫർസാന പുസ്‌തകം പരിചയപ്പെടുത്തി. വൈസ് പ്രിൻസിപ്പൽ ഹേമലത തവാനി, പ്രസാധകരായ ഹരിതം ബുക്സ് എഡിറ്റർ പ്രതാപൻ തായാട്ട്, മാധ്യമപ്രവർത്തകൻ ജോ കാവാലം, സൈറയുടെ പിതാവ് സാം ജോ ആന്റണി എന്നിവർ പ്രസംഗിച്ചു. ലിയ മുരളി അവതാരകയായിരുന്നു. സൈറയുടെ 'അമ്മ റിയ ജോസ് സഹോദരി സെറിൻ സാം എന്നിവരും  പങ്കെടുത്തു.

English Summary:

Sira Sam's book released at Sharjah International Book Fair 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com