ADVERTISEMENT

അബുദാബി∙ വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സ്വഭാവമുള്ള റോഡുകളിൽ വാഹനങ്ങൾ പെട്ടെന്ന് തിരിക്കുന്നതിനെതിരെ അബുദാബി പൊലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.  ഈ പ്രശ്നത്തിന്റെ ഗൗരവം ഊന്നിപ്പറയാൻ പൊലീസ് മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ച് ‘യുവർ കമന്റ്’ സംരംഭത്തിന്റെ ഭാഗമായി അപകട ദൃശ്യങ്ങൾ കാണിക്കുന്ന വിഡിയോ പുറത്തിറക്കി. 

ട്രാഫിക് നിയമം അനുസരിച്ച് നിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ലൈറ്റ് വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തും. പെട്ടെന്ന് വാഹനം വളച്ചൊടിച്ചതിന് നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുകൾക്കൊപ്പം 1000 ദിർഹം പിഴയും ചുമത്തും.  ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും പെട്ടെന്നുള്ള വ്യതിയാനങ്ങൾ, അനുചിതമായ ഓവർടേക്കിങ് തുടങ്ങിയ വേഗത്തിലുള്ള ഡ്രൈവിങ് ഒഴിവാക്കണമെന്നും ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ഡ്രൈവർമാരോട് അഭ്യർഥിച്ചു.  പാത മാറ്റുന്നതിനോ മറികടക്കുന്നതിനോ മുമ്പ് റോഡ് വ്യക്തമാണെന്ന് ഉറപ്പാക്കാനും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷയെ അപകടത്തിലാക്കുന്ന അശ്രദ്ധമായ ലെയ്ൻ മാറ്റങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും  നിർദ്ദേശിച്ചു

English Summary:

Abu Dhabi Police warns illegal turns on roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com