ADVERTISEMENT

ദുബായ് ∙ കേരളത്തനിമയിലേക്ക് പ്രവാസി വിദ്യാർഥികളുടെ ശ്രദ്ധ ക്ഷണിച്ച് ഖിസൈസിലെ മില്ലേനിയം സ്‌കൂളിൽ കേരളീയം സംഘടിപ്പിച്ചു. മലയാളം വിഭാഗം വിദ്യാർഥികളും അധ്യാപകരും ചേർന്നൊരുക്കിയ കേരളീയത്തിൽ കലാസാംസ്കാരിക പരിപാടികളും പ്രദർശനവും ഉണ്ടായിരുന്നു. പ്രിൻസിപ്പൽ അംബികാ ഗുലാത്തിയും വൈസ് പ്രിൻസിപ്പൽ മിനി നായരും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 

കേരളത്തിന്റെ തനതു കരകൗശല വസ്തുക്കൾ, വീട്ടുപകരണങ്ങൾ, കൃഷി, ആയുർവേദം, വാദ്യോപകരണങ്ങൾ എന്നിവ പ്രദർശിപ്പിച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളെക്കുറിച്ചും സാഹിത്യകാരന്മാർ, മാധ്യമങ്ങൾ, ജ്ഞാനപീഠ പുരസ്‌കാര ജേതാക്കൾ, രവിവർമ ചിത്രങ്ങൾ, ചുവർ ചിത്രങ്ങൾ, വിനോദ സഞ്ചാരം, ഭക്ഷണം എന്നിവയെക്കുറിച്ചും ഉള്ള വിവരങ്ങളും പ്രദർശിപ്പിച്ചിരുന്നു.

മോഹിനിയാട്ടം, കേരള നടനം, കളരി, പുലികളി, തിരുവാതിര, ഒപ്പന, മാർഗംകളി എന്നിവ ചേർത്തൊരുക്കിയ നൃത്ത ശിൽപം മുഖ്യ ആകർഷണമായി. മറുനാടൻ മലയാളി കുട്ടികൾക്ക് ജന്മനാടിനെ അടുത്തറിയാൻ കേരളീയം വഴിയൊരുക്കിയതായി അധ്യാപകരായ സിന്ധു രാജ്, ഷെമി ജിനേഷ് എന്നിവർ അഭിപ്രായപ്പെട്ടു. വിദ്യാർഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതരും പങ്കെടുത്തു.

English Summary:

Keraleeyam at Al Qusais Millennium School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com