ADVERTISEMENT

ഷാർജ ∙  പ്രവീൺ പാലക്കീൽ രചിച്ച " ലിഫ്റ്റിനടുത്തെ പതിമൂന്നാം നമ്പർ  മുറി"  കഥാസമാഹാരം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. പ്രസാധകയും  എഴുത്തുകാരിയുമായ സംഗീത അഗസ്റ്റിൻ പ്രകാശനം നിർവ്വഹിച്ചു. പ്രസാധകയും  എഴുത്തുകാരിയുമായ എം. എ. ഷഹനാസ് പുസ്തകം ഏറ്റുവാങ്ങി. കഥാകൃത്ത് ഗീതാമോഹൻ, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഇസ്മയിൽ മേലടി, കവി പി. ശിവപ്രസാദ്, എഴുത്തു കാരൻ വെള്ളിയോടൻ എന്നിവർ പ്രസംഗിച്ചു. പ്രവീൺ പാലക്കീൽ മറുമൊഴി നടത്തി. ഫേബിയൻ ബുക്സാണ് പ്രസാധകർ. പുസ്തക മേളയിലെ ഹരിതം ബുക്സ്റ്റാളിൽ പുസ്തകം ലഭ്യമാകും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com