ADVERTISEMENT

ഷാർജ∙ ഷാർജ   രാജ്യാന്തര പുസ്തക മേളയിലെ കുക്കറി കോർണറിൽ ചുറ്റും കൂടി നിന്ന രുചിയാസ്വാദകരിൽ വിസ്മയം സമ്മാനിച്ച് ഷെഫ് സുരേഷ് പിള്ള. സീർ ഫിഷിലാണ് അദ്ദേഹം നിർവാണ എന്ന തന്റെ പ്രശസ്തമായ ഐറ്റം അവതരിപ്പിച്ചത്. വെളിച്ചെണ്ണയും തേങ്ങാപാലും പച്ച മാങ്ങയും കുരുമുളകും അടങ്ങിയ തനി കേരളീയ വിഭവങ്ങൾ കൊണ്ട് ലളിതമായ രീതിയിൽ ആർക്കും തയാറാക്കാനാകുന്നതാണിത്. ഈ വിഭവത്തെ വളരെ തൻമയത്വത്തോടെയാണ് ഷെഫ് പിള്ള സദസ്സിന് പാകം ചെയ്ത് പരിചയപ്പെടുത്തിയത്. 

ഷാർജ   രാജ്യാന്തര പുസ്തക മേളയിലെ കുക്കറി കോർണറിൽ നിന്നും
ഷാർജ രാജ്യാന്തര പുസ്തക മേളയിലെ കുക്കറി കോർണറിൽ നിന്നും
ഷാർജ   രാജ്യാന്തര പുസ്തക മേളയിലെ കുക്കറി കോർണറിൽ ഷെഫ് സുരേഷ് പിള്ള
ഷാർജ രാജ്യാന്തര പുസ്തക മേളയിലെ കുക്കറി കോർണറിൽ ഷെഫ് സുരേഷ് പിള്ള

വീട്ടമ്മമാരും ഉദ്യോഗസ്ഥരുമായ പാചകതൽപരരെ കൂടെ കൂട്ടിക്കൊണ്ട് അദ്ദേഹം രസകരമായൊരു രുചി യാത്ര തന്നെ  നടത്തി. തയാറാക്കിയ വിഭവം സദസ്യർക്ക് രുചിക്കാനും നൽകി. ഷെഫ് പിള്ളയുടെ ' 'തേങ്ങാ മാങ്ങ' എന്ന ഇംഗ്ലീഷ് പുസ്തകവും  'വീട്ടു രുചികൾ' എന്ന മലയാളം പുസ്തകവും വേദിയിൽ പ്രകാശനം ചെയ്തു. ഫാത്തിമ അവതാരകയായിരുന്നു. 

English Summary:

Chef Pillai's cooking at Book Fair with amazing taste

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com