ADVERTISEMENT

ഷാർജ ∙ നവകേരള സദസിനു ബദലായി യുഡിഎഫ് എല്ലാ മണ്ഡലങ്ങളിലും വിചാരണ സദസ് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നവകേരള സദസിൽനിന്ന് പ്രതിപക്ഷം പൂർണമായി വിട്ടുനിൽക്കും. ഇത് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണ്. യുഡിഎഫ് ഇതുമായി സഹകരിക്കില്ലെന്നും പറഞ്ഞു. ഷാർജയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ.

ജനങ്ങളുടെ പണം ഉപയോഗിച്ച് നടത്തേണ്ട ഒന്നല്ല നവകേരള സദസ്സുപോലുള്ള പരിപാടികൾ. തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട പണം പോലും സർക്കാർ നൽകാത്ത സാഹചര്യത്തിലാണ് ഇത്തരം ധൂർത്തെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നെല്ല് സംഭരണത്തിനുള്ള കേന്ദ്രവിഹിതം ലഭിക്കാത്തത് സംസ്ഥാനം കൃത്യമായ കണക്ക് കൊടുക്കാത്തതു കൊണ്ടാണ്. സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഇരയാണ് ആത്മഹത്യ ചെയ്ത കർഷകൻ. നെൽ കർഷകർക്ക് പണം നൽകുന്ന നിലവിലെ പിആർഎസ് രീതിയിൽ മാറ്റം വരുത്തണമെന്നും സതീശൻ പറഞ്ഞു.

നികുതി പിരിക്കേണ്ട ജിഎസ്ടി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേരള സർക്കാർ പണപ്പിരിവ് നടത്തുകയാണ്. ജിഎസ്ടി ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് കേരളീയത്തിനു വേണ്ടി പണപ്പിരിവ് നടത്തിയത്. നികുതി അടയ്ക്കാത്തവരുമായി ഒത്തു തീർപ്പുണ്ടാക്കിയാണ് പണപ്പിരിവ് എന്നും വി.ഡി. സതീശൻ പറഞ്ഞു. അടുത്ത പണപ്പിരിവിനു വേണ്ടിയാണ് നവകേരള സദസ്സ് നടത്തുന്നതെന്നും ആരോപിച്ചു. 

കാർഷിക പ്രശ്നങ്ങൾ പ്രതിപക്ഷം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഇതു ഗൗരവത്തിലെടുത്തിരുന്നെങ്കിൽ കാർഷിക ആത്മഹത്യ ഒഴിവാക്കാമായിരുന്നു. ബാങ്കുകളുടെ കൺസോർഷ്യവുമായി സർക്കാർ ധാരണ ശക്തമാക്കണമായിരുന്നു. സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഇരയാണ് ആത്മഹത്യ ചെയ്ത കർഷകൻ എന്നും അദ്ദേഹം പറഞ്ഞു.

കേരളം ഇതുവരെ കാണാത്ത ഭയാനകരാമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നത്. കാരണം സർക്കാരന്റെ കെടുകാര്യസ്ഥത തന്നെ. തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട പണം പോലും സർക്കാർ കൊടുത്തില്ല. ജിഎസ്ടി കൊണ്ട് നേട്ടമുണ്ടാക്കേണ്ട സംസ്ഥാനമായിരുന്നു കേരളം. അതിനു ഇതുവരെ സാധിച്ചിട്ടില്ല. നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറി. നികുതി വെട്ടിപ്പുകാരെ പിടിക്കാൻ സാധിക്കുന്നില്ല. ഇതിനായി നിയോഗിച്ച ഉദ്യോഗസ്ഥനെ കേരളീയത്തിനു പണം പിരിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു. വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിന് കൊടുക്കാൻ പണം ഇല്ലാത്ത സംസ്ഥാനം ദൂർത്ത് നടത്തുന്നത് ഖേദകരമാണ്.

ബിജെപി-സിപിഎം ധാരണ ശക്തമാണ്. സുരേന്ദ്രന്റെ കേസ് ഒഴിവാക്കി കൊടുക്കുന്നു. സ്വർണ കടത്ത്, ലൈഫ് മിഷൻ കേസ് പോലെ പല കേസുകൾ ആവിയായതും ഈ രഹസ്യധാരണയുടെ പുറത്താണെന്നും പറഞ്ഞു. ലക്ഷക്കണക്കിന് രൂപയാണ് കേസുകൾക്ക് ചെലവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

VD Satheesan at Sharjah International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com