ADVERTISEMENT

അജ്മാൻ/ദുബായ് ∙ സിബിഎസ്ഇ നാഷനൽ ജിംനാസ്റ്റിക്സ് ചാംപ്യൻഷിപ്പിൽ യുഎഇയിലെ പ്രവാസി മലയാളി വിദ്യാർഥിനികൾ 5 സ്വർണവും ഒരു വെങ്കല മെഡലും കരസ്ഥമാക്കി. 

അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ വിദ്യാർഥിനിയും കണ്ണൂർ സ്വദേശിയുമായ അമാനി ദിൽഷാദാണ് ഓൾറൗണ്ട്, വാൾട്ട് ടേബിൾ, ബാലൻസ് ഭീം, അൺഇവൻ ബാർ, ഫ്ലോർ എക്സർസൈസ് ഇവന്റ്സ് എന്നീ ഇനങ്ങളിൽ 5 സ്വർണ മെഡലുകൾ കരസ്ഥമാക്കി മലയാളികൾക്ക് അഭിമാനമായത്. ദുബായ് ദ് മിലേനിയം സ്കൂൾ വിദ്യാർഥിനിയും കോഴിക്കോട് സ്വദേശിനിയുമായ ഭദ്ര ശ്രീകുമാർ ഫ്ലോർ എക്സർസൈസ് ഇവന്റ്സ്  വിഭാഗത്തിൽ വെങ്കല മെഡൽ നേടി. ഇരുവരും ഫ്ലിപ് ജിംനാസ്റ്റിക്സ് ക്ലബിലെ അരുൺകുമാറിനു കീഴിലാണ് പരിശീലനം നടത്തുന്നത്.

English Summary:

Malayali students won gold and bronze medal at CBSE National Gymnastics Championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com