ADVERTISEMENT

ദോഹ ∙ ഖത്തറിന്റെ എജ്യുക്കേഷൻ എബവ് ഓൾ ഫൗണ്ടേഷൻ അധ്യക്ഷ ഷെയ്ഖ മോസ ബിൻത് നാസർ യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷനൽ സയന്റിഫിക് ആൻഡ് കൾചറൽ ഓർഗനൈസേഷന്റെ (യുനെസ്കോ) അംബാസഡർ സ്ഥാനം ഒഴിഞ്ഞു. ഇസ്രയേലിന്റെ ആക്രമണങ്ങളിൽ നിന്ന് ഗാസയിലെ കുട്ടികൾക്ക് സംരക്ഷണവും ആശ്വാസവും നൽകുന്നതിൽ യുനെസ്കോ പരാജയപ്പെട്ടതിനെ തുടർന്നാണ് അംബാസഡർ പദവിയിൽ നിന്ന് പിന്മാറുന്നതെന്ന് ഷെയ്ഖ മോസ വ്യക്തമാക്കി. 

ഗാസയിലെ കുട്ടികൾ കൊല്ലപ്പെടുമ്പോഴും സ്‌കൂളുകൾ അക്രമിക്കപ്പെടുമ്പോഴും യുനെസ്കോ മൗനം പാലിക്കുന്നത് നിരാശപ്പെടുത്തുന്നുവെന്നും യുനെസ്കോയുടെ ലക്ഷ്യങ്ങളുമായി യോജിക്കുന്ന നിലപാട് അല്ല ഇതെന്നും ഷെയ്ഖ മോസ ചൂണ്ടിക്കാട്ടി. യുണൈറ്റഡ് ഫോർ പീസ് ഇൻ പലസ്തീൻ എന്ന തലക്കെട്ടിൽ തുർക്കിയിലെ ഇസ്തംബുളിൽ നടന്ന ഉച്ചകോടിയിലാണ് അംബാസഡർ പദവി ഒഴിയുന്നതായി ഷെയ്ഖ മോസ പ്രഖ്യാപിച്ചത്. 2003 മുതൽ യുനെസ്‌കോയുടെ സജീവ അംഗമാണ് ഷെയ്ഖ മോസ.

English Summary:

Sheikha Moza resigns as UNESCO Goodwill Ambassador

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com