ADVERTISEMENT

റിയാദ് ∙ കേളി കലാ സാംസ്കാരിക വേദി റിയാദ് ബദിയ ഏരിയ, ഷുബ്ര യൂണിറ്റ് അംഗവും, മുൻ പ്രസിഡന്റുമായിരുന്ന ഇബ്രാഹിംകുട്ടിയുടെ (റഫീഖ്) വേർപാടിൽ കേളി ഷുബ്ര യൂണിറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു. യോഗത്തിൽ യൂണിറ്റ് എക്സിക്യുട്ടീവ് അംഗം നജ്മുദ്ധീൻ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് ദിനേശൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സൈദ് സ്വാഗതം പറഞ്ഞു.യൂണിറ്റ് ജോയിന്റ് സെക്രട്ടറി സജീവ് കാരത്തൊടി അനുശോചന കുറിപ്പ് അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കിഷോർ ഇ നിസാം, റഫീഖ് ചാലിയം, മധു എടപ്പുറത്ത്, ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങളായ റഫീഖ് പാലത്ത്, പ്രസാദ് വഞ്ചിപ്പുര, അലി കെ വി, മുസ്തഫ വളാഞ്ചേരി, ജാർനെറ്റ് നെൽസൺ, സരസൻ, ഏരിയാ ജോയിന്റ് സെക്രട്ടറി ഷാജി കെ എൻ, വൈസ് പ്രസിഡന്റ് സത്യവാൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ മണിയൻ ടി, ഹക്കീം റാവൂത്തർ, നിയാസ്, ഷറഫു മൂച്ചിക്കൽ, യൂണിറ്റ് വൈസ് പ്രസിഡന്റ് റഷീദ് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം സദാശിവൻ പിള്ള യോഗത്തിന് നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com