ADVERTISEMENT

റാസൽഖൈമ ∙ ഡെസർട്ട് സഫാരിക്കായി മരുഭൂമിയിൽ വാഹനവുമായി എത്തുന്നവർ പരിസ്ഥിതി, വന്യജീവി സുരക്ഷാ നിയമം പാലിക്കണമെന്ന് റാസൽഖൈമ പൊലീസ്. നിയമം ലംഘിക്കുന്നവർക്ക് 2 മാസം തടവും 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. അശ്രദ്ധയോടെ വാഹനമോടിക്കുക, പരിസ്ഥിതിക്കു  ദോഷകരമാകും വിധം പ്രവർത്തിക്കുക, വന്യമൃഗങ്ങളെ വേട്ടയാടുക, അവയുടെ ആവാസ വ്യവസ്ഥയെ വികലമാക്കുക തുടങ്ങിയ കുറ്റങ്ങൾ നടത്തുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഡെസർട്ട് ഡ്രൈവിന് അനുവദിച്ച പ്രദേശങ്ങളിൽ മാത്രമേ വാഹനമോടിക്കാവൂ. പരിചയ സമ്പന്നരുടെ സാന്നിധ്യത്തിലായിരിക്കണം യാത്ര. മതിയായ സുരക്ഷാ സംവിധാനങ്ങൾ കരുതണമെന്നും ഓർമിപ്പിച്ചു.

English Summary:

Drive Safely in the Desert, Warn Ras Al Khaimah Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com