ലുലു ഗ്രൂപ്പ് ബഹ്റൈനിൽ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നു

Mail This Article
മനാമ∙ ബഹ്റൈനിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് മനാമ സെന്‍ററിൽ പ്രവർത്തനം ആരംഭിച്ചു. ബഹ്റൈൻ വഖഫ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് റാഷിദ് മുഹമ്മദ് സാലിം അൽ ഹാജിരിയാണ് ലുലു ഗ്രൂപ്പിന്‍റെ ബഹ്റൈനിലെ 11–ാമത്തെ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് ജേക്കബ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം. എം. യൂസഫലി, ലുലു ബഹ്റൈൻ ഡയറക്ടർ ജൂസർ രൂപാവാല, മറ്റ് പ്രമുഖ വ്യക്തികൾ ഉൾപ്പെടെയുള്ളവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

55,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്കായി മികച്ച ഷോപ്പിങ് അനുഭവമാണ് ലുലു ഒരുക്കിയിട്ടുള്ളത്. അടുത്ത വർഷം ബഹ്റൈനിൽ രണ്ട് പുതിയ ഹൈപ്പർ മാർക്കറ്റുകൾ കൂടി തുറക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. മനാമ സെന്‍ററിലെ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കാൻ എല്ലാ സൗകര്യങ്ങളും പിന്തുണയും നൽകിയ ബഹ്റൈൻ വഖഫ് കൗൺസിലിനും നന്ദി അറിയിച്ചു. ആഗോളതലത്തിൽ ലുലു ഗ്രൂപ്പിന്‍റെ 261-മത്തെ ഹൈപ്പർമാർക്കറ്റാണിത്