യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ് നിലനിർത്തി ഹമദ് വിമാനത്താവളം
Mail This Article
×
ദോഹ ∙ ഒക്‌ടോബറിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോയത് 40 ലക്ഷത്തിലധികം യാത്രക്കാർ.
2022 ഒക്‌ടോബറിനേക്കാൾ 27.1 ശതമാനമാണ് ഇത്തവണ യാത്രക്കാരുടെ വർധന. കഴിഞ്ഞ വർഷം ഒക്‌ടോബറിലിത് 32 ലക്ഷമായിരുന്നു. വിമാനങ്ങളുടെ നീക്കത്തിലും ഗണ്യമായ വർധനയുണ്ട്. 22,686 വിമാനങ്ങളാണ് ഒക്‌ടോബറിൽ വിമാനത്താവളത്തിൽ വന്നുപോയത്. 23.1 ശതമാനമാണ് വാർഷിക വർധന. 2,13,398 ടൺ കാർഗോയാണ് കഴിഞ്ഞ മാസം കൈകാര്യം ചെയ്തത്. 2022 ഒക്‌ടോബറിൽ 19,36,86 ടൺ ആയിരുന്നു. കാർഗോ നീക്കത്തിൽ 10.2 ശതമാനമാണ് വാർഷിക വർധന. ഇക്കഴിഞ്ഞ സെപ്റ്റംബറിലും വിമാനത്താവളത്തിലൂടെ കടന്നു പോയത് 40 ലക്ഷത്തോളം യാത്രക്കാർ ആയിരുന്നു. ദോഹ എക്‌സ്‌പോ ഉൾപ്പെടെ നിരവധി ഇവന്റുകൾ ഖത്തറിൽ നടക്കുന്നതിനാൽ രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
English Summary:
Hamad Airport Maintains Surge in Passenger Numbers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.