ഉംറ നിര്‍വഹിച്ച് മടങ്ങവെ കോഴിക്കോട് സ്വദേശിനി വിമാനത്തില്‍ അന്തരിച്ചു
Mail This Article
മസ്‌കത്ത്∙ ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വടകര അഴീക്കല്‍ കുന്നുമ്മല്‍ ഷര്‍മ്മിന (39) ആണ് മരണപ്പെട്ടത്. ഒമാന്‍ എയറില്‍ ജിദ്ദയില്‍ നിന്ന് മസ്‌കത്ത് വഴി നാട്ടിലേക്ക് തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്‌കത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. പിന്നീട് ഡോക്ടര്‍ വന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
പത്തുവയസ്സുകാരനായ മൂത്തമകന്‍ മുഹമ്മദ് കൂടെയുണ്ട്. കൊള്ളോച്ചി മായിന്‍ കുട്ടി - ശരീഫ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: റയീസ് വലിയ പറമ്പത്ത്. മറ്റു മക്കള്‍: ഖദീജ, ആയിശ. നടപടികള്‍ പൂര്‍ത്തിയാകി മൃതദേഹം ചൊവ്വാഴ്ച മസ്‌കത്തില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.