ADVERTISEMENT

ദുബായ്∙ രാജ്യത്തിനകത്ത് മാത്രമല്ല, ജിസിസി തലത്തിലും പ്രാദേശിക ഉൽപന്നങ്ങൾ വിപണനം ചെയ്യുമെന്ന്  യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് സയീദ് ഹാരിബ് അൽ ഹീറി  പറഞ്ഞു.  പ്രാദേശിക ഉൽപന്നങ്ങളെയും കർഷകരെയും പിന്തുണയ്ക്കുന്നതിനായി രാജ്യത്തെ ലുലു ഹൈപ്പർമാർക്കറ്റുകളിലും ആരംഭിച്ച 'അൽ ഇമറാത്ത് അവ്വൽ' (യുഎഇ ഫസ്റ്റ്)' സംരംഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും കാർഷിക മേഖലയുടെ വികസനത്തിനും സംഭാവന നൽകാനുള്ള ലുലു ഗ്രൂപ്പിന്റെ അശ്രാന്ത പരിശ്രമത്തെ മന്ത്രി അഭിനന്ദിച്ചു.   

lulu-uae-news1

ദുബായ് സിലിക്കൺ ഒയാസിസ് ഡയറക്ടർ ജനറൽ ഡോ. ജുമാ അൽ മത്റൂഷി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, മറ്റ് പ്രമുഖർ എന്നിവർ സംബന്ധിച്ചു.  

lulu-uae-news2

ദുബായ് സിലിക്കൺ ഒയാസിസിലെ സിലിക്കൺ സെൻട്രൽ മാളിൽ പ്രവർത്തിക്കുന്ന ലുലുവിൽ ഡിസംബർ 2-ന് യുഎഇ ദേശീയ ദിനം വരെ  നടക്കുന്ന "അൽ ഇമറാത്ത് അവ്വൽ" പ്രദർശനം മന്ത്രിയും വിശിഷ്ട വ്യക്തികളും സന്ദർശിച്ചു.  കാർഷിക ഉൽപാദനത്തിന്റെയും വിവിധ ഭക്ഷ്യ ഉൽപന്നങ്ങളുടെയും വിപണനത്തിൽ ലുലു ഹൈപ്പർമാർക്കറ്റുകളുടെ പങ്കാളിത്തം അഭിമാനം പകരുന്നുവെന്ന് എം.എ. യൂസഫലി പറഞ്ഞു. രാജ്യത്തെ കാർഷിക മേഖലയെയും പ്രാദേശിക വ്യവസായത്തെയും ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സംഭാവന നൽകുന്ന എമിറാത്തി ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന എമിറേറ്റ്‌സ് അവ്വൽ സംരംഭം പ്രാദേശിക ഭക്ഷ്യമേഖലയെ പിന്തുണയ്ക്കുന്നുവെന്നും സുസ്ഥിര കൃഷിയുടെ മികവിലൂടെ യുഎഇയുടെ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഇത് ഗുണകരമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ലുലു ഹൈപ്പർമാർക്കറ്റ് അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനും പരിശീലനം, ഓപ്പറേഷൻസ് മാനേജ്മെന്റ്, പാക്കേജിങ്, മാർക്കറ്റിങ് എന്നിവയിൽ നിന്ന് ആവശ്യമായ പിന്തുണ നൽകുന്നതിനും ധാരാളം പ്രാദേശിക കമ്പനികളുമായും ഓർഗനൈസേഷനുകളുമായും ചേർന്ന് പ്രവർത്തിക്കുന്നു. 'ലുലു' ബ്രാൻഡ് നാമത്തിൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി യുഎഇയിലെ നിരവധി പ്രമുഖ ഭക്ഷ്യ ഉൽപന്ന ഫാക്ടറികളുമായി പ്രവർത്തിക്കുന്നു. 

അതേസമയം, യുഎഇയിൽ നിന്ന് കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യുഎഇ ആസ്ഥാനമായുള്ള എലൈറ്റ് അഗ്രോയുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവച്ചു. എലൈറ്റ് അഗ്രോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഡോ. അബ്ദുൽ മോനെം അൽ മർസൂഖിയും ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപവാലയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.  ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി, ലുലു ഡയറക്ടർ എം.എ. സിഒഒ സലിം, വിഐ. സലിം, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

English Summary:

Al Emarat Awwal premiered on Lulu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com