ADVERTISEMENT

ദുബായ്∙  ഐ സി എഫ് നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന യുഎഇയുടെ 52–ാം ദേശീയദിനാഘോഷം നാളെ( വെള്ളി) ദുബായ് അൽ വാസൽ ക്ലബ്ബിൽ  നടക്കുമെന്ന് സംഘാടകർ  അറിയിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഊഷ്മള സൗഹൃദത്തിന്റെ അവിസ്മരണീയ വേദിയായി മാറും. വൈകിട്ട് 7.30 ന് ആരംഭിക്കുന്ന ചടങ്ങിൽ ഇടവേളക്ക് ശേഷം യു എ ഇയിൽ എത്തിയ സമസ്ത ജനറൽ സെക്രട്ടറിയും മുസ് ലിം മതപണ്ഡിതനുമായ കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാരെ അറബ് പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. കർണാടക സ്പീക്കർ യു. ടി. ഖാദർ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. 

പ്രമുഖ വ്യവസായി എം. എ. യൂസുഫലി മുഖ്യാതിഥിയായിരിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുൽ ഹകീം അസ്ഹരി,  അറബ് പൗരപ്രമുഖര്‍, പ്രമുഖ പണ്ഡിതർ, സാമൂഹിക-സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ തുടങ്ങിയവർ സംബന്ധിക്കും. കാന്തപുരം എ. പി .അബൂബക്കർ മുസ്ലിയാരുടെ സംഭവബഹുലമായ ജീവിതം അനാവരണം ചെയ്യുന്ന 'വിശ്വാസപൂർവം' എന്ന ആത്മകഥയുടെ കവർ പ്രകാശനം ചെയ്യുന്നതാണ്.

പരിപാടിയുടെ വിജയത്തിന് അബ്ദുറഹ്മാൻ അബ്ദുല്ല ഹാജി ബനിയാസ് സ്പൈക്ക് ചെയർമാനും ഡോ. മുഹമ്മദ് ഖാസിം ജനറൽ കൺവീനറും ഷംസുദ്ദീൻ നെല്ലറ ട്രഷററുമായ സ്വാഗതസംഘവും മർകസ്, കെ സി എഫ്, ആർ എസ് സി എന്നിവയുടെ നേതൃത്വത്തിൽ വിവിധ സമിതികളും പ്രവർത്തിക്കുന്നു. വിവിധ എമിറേറ്റുകളിൽ നിന്നായി ആയിരക്കണക്കിന് ആളുകൾ പരിപാടിയിൽ സംബന്ധിക്കും. പ്രത്യേക ബസ് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഉസ്മാൻ സഖാഫി തിരുവത്ര, ശരീഫ് കാരശ്ശേരി, ഡോ. അബ്ദുസലാം സഖാഫി എരഞ്ഞിമാവ്, മുനീർ പാണ്ഡ്യാല സംബന്ധിച്ചു.

English Summary:

ICF UAE National Day Celebration tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com