ADVERTISEMENT

ഷാർജ ∙ യുഎഇ യുടെ 52 –ാം ദേശീയ ദിനത്തെ 52 സുവർണ തളികൾകൊണ്ട് അടയാളപ്പെടുത്തുന്ന ശിൽപവുമായി മലയാളി കലാകാരൻ  നിസാർ ഇബ്രാഹിം.  രാജ്യത്തിന്റെ പടത്തിന്റെ ഘടനയിൽ വ്യത്യസ്ത വ്യാസത്തിലുള്ള സ്വർണ തളികകൾ പ്രത്യേക അനുപാതത്തിൽ ക്രമീകരിച്ചു കൊണ്ടുള്ള ശിൽപത്തെ പ്രത്യേക കോണിൽ നിന്ന് വീക്ഷിച്ചാൽ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മുഖം കാണാം എന്നതാണ് മറ്റൊരു പ്രത്യേകത.  "52 സുവർണ വർഷങ്ങൾ" എന്ന് പേരിട്ടിരിക്കുന്ന ലേഹത്തിൽ നിർമിച്ച ഈ ശില്പത്തിന് 1 മീറ്റർ നീളവും 60 സെന്റിമീറ്റർ വീതിയും ഉണ്ട്.

52-golden-plates

സിനിമാ നാടക മേഖലകളിൽ ശ്രദ്ധേയനായ തൃശൂർ പട്ടയപ്പാടം സ്വദേശി നിസാറിന്റെ യൂ എ ഇ യുടെ ദേശീയ തയുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള ആറാമത് ശില്പമാണ് 52 സുവർണ വർഷങ്ങൾ. ദുബായ് ജുമൈറയിലെ ആർടിസാൻ കഫെയിലാണ് ശില്‍പം പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രവേശനം സൗജന്യം.

52-golden-plates1

കഴിഞ്ഞ വർഷങ്ങളിൽ ദേശീയ ദിനത്തോടനുബന്ധിച്ചു വിവിധങ്ങളായ ഇത്തരം ശിൽപങ്ങളും, ഇൻസ്റ്റലേഷനുകളും ചെയ്തു ശ്രദ്ധേയനായ നിസാർ ഷാർജ പുസ്തകമേളയുമായി ബന്ധപ്പെട്ട് ഷാർജ ഭരണാധികാരിയുടെ ഇൻസ്റ്റലഷനും നിർമിച്ചിരുന്നു. അറിയപ്പെടുന്ന കവി കൂടിയാണ് ഇദ്ദേഹം.

52-golden-plates1
English Summary:

Nisar marked 52 golden years with 52 golden plates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com