ADVERTISEMENT

മസ്‌കത്ത് ∙ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ, പ്രയാസങ്ങൾ, സംശയങ്ങൾ എന്നിവയിൽ പ്രവാസിക്കൊപ്പം ഒരു തരത്തിലുള്ള ലഭേച്ഛയും കൂടാതെ തണലാവുക എന്ന ലക്ഷ്യവുമായി ഒരു പറ്റം പ്രവാസികളും കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ് ഷാനവാസ്‌ കാട്ടകത്തും കൈകോർത്ത് രൂപീകൃതമായ പ്രസ്ഥാനം ആണ് പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (PILSS) എന്ന രജിസ്റ്റേർഡ് സൊസൈറ്റി. ഈ സംഘടനയുടെ ഒമാൻ ചാപ്റ്റർ പ്രസിഡന്റ്‌ ഡോക്ടർ. ജെ.രത്‌നകുമാർ ആണ്. 

പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് / സംശയങ്ങൾക്ക് നിയമപരമായ പരിരക്ഷ നൽകുക / അവബോധം സൃഷ്ടിക്കുക എന്നതാണ് പിൽസ് കൂടുതൽ ഊന്നൽ നൽകുന്ന മേഖല. പാസ്പോർട്ട്‌ / വിസ / തൊഴിൽ കരാർ പോലുള്ള വിഷയങ്ങളിൽ ക്ലാസുകൾ എടുക്കുക വഴി പ്രവാസികളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുക എന്നതിന് സൊസൈറ്റി എന്നും ഏറെ പ്രാധാന്യം കല്പ്പിക്കുന്നു. യൂണിറ്റുകൾ, സാമൂഹിക പ്രവർത്തകർ, നിയമ രംഗത്തെ വിദക്തർ (ഉദാ: വക്കീൽമാർ) എന്നിവരുടെ ശക്തമായ അടിത്തറയോടെയാണ് പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നത്. പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (PILSS) യും ഒമാനിലെ സാമൂഹിക സേവന രംഗത്തെ പ്രമുഖ സംഘടനയായ ആക്‌സിഡന്റ്സ് & ഡിമൈസസ് - ഒമാനും സംയുക്തമായി പാസ്പോർട്ട്‌ സംബന്ധമായ ബോധവത്കരണ ക്ലാസ്സും & ചോദ്യോത്തര വേദിയും 'പാസ്‌പോർട്ടും പ്രവാസി ആശങ്കകളും' എന്ന പേരിൽ ഇന്ന് (വെള്ളിയാഴ്ച, 2023 ഡിസംബർ ഒന്നിന്) ഒമാൻ സമയം 4:30 പി. എം. ന് (ഇന്ത്യൻ സമയം 06:00 പി. എം. ന് ഓൺലൈൻ വെബ്ബിനാർ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.

ഇന്ത്യൻ ലീഗൽ സർവ്വീസ്‌ സൊസൈറ്റി ഒമാൻ ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ ജെ രത്‌നകുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന 'പാസ്‌പോർട്ടും പ്രവാസി ആശങ്കകളും' എന്ന ബോധവൽക്കരണ ക്‌ളാസ് മുൻ ഇന്ത്യൻ അംബാസിഡർ ശ്രീനിവാസൻ ടി.പി ഉദ്‌ഘാടനം നിർവഹിക്കും. ഇന്ത്യൻ ലീഗൽ സർവ്വീസ്‌ സൊസൈറ്റി (PILSS) ചെയർമാൻ അഡ്വക്കറ്റ് ഷാനവാസ് കട്ടകത്ത് മുഖ്യ പ്രഭാഷണം നടത്തും, ആക്‌സിഡന്റ് & ഡിമൈസസ് ഒമാൻ രക്ഷാധികാരി നജീബ് കെ മൊയ്‌ദീൻ എടത്തിരുത്തി മറ്റു പ്രമുഖ വ്യക്തിത്വളും പങ്ക്കെടുക്കും. ഈ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി മുൻകൂട്ടി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ആകേണ്ടതുണ്ട്, അതിലൂടെയായിരിക്കും ഓൺലൈൻ വെബ്ബിനാറിന്റെ ലിങ്കും പാസ്പോർട്ട്‌ സംബന്ധമായ ബോധവത്കരണ ക്ലാസ്സും, ചോദ്യോത്തര വേദിയെ കുറിച്ചുള്ള വിവരങ്ങളും കൈമാറുന്നത്.

വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/DU18LbJhPiGABpXAaOVary 

ഇന്ത്യൻ ലീഗൽ സർവ്വീസ്‌ സൊസൈറ്റി ഒമാൻ ചാപ്റ്റർ പ്രസിഡന്റ് ഡോക്ട്ടർ ജെ രത്‌നകുമാറിന്റെ അധ്യക്ഷതയിൽ മസ്‌കറ്റ്, റൂവി ഉഡുപ്പി റെസ്റ്റോറന്റിൽ ചേർന്ന എക്സിക്യൂട്ടീവ്‌ യോഗത്തിൽ മുഹമ്മദ് യാസീൻ ഒരുമനയൂരിനെ മീഡിയ കോഡിനേറ്ററായി തിരഞ്ഞെടുത്തു. പ്രസ്‌തുത യോഗത്തിൽ നജീബ് കെ. മൊയ്‌തീൻ കോർഡിനേറ്റർ, മുഹമ്മദ് ഉമ്മർ കൺവീനർ, മുഹമ്മദ് യാസീൻ മീഡിയ കോർഡിനേറ്റർ, നിഷ പ്രഭാകർ, ദിലീപ്കുമാർ സദാശിവൻ, നസീർ തിരുവത്ര, അഷറഫ് വാടാനപ്പിള്ളി, അബ്ദുൽ സമദ് അഴിക്കോട്, സൈദ് മുഹമ്മദ് എന്നിവർ സംസാരിച്ചു.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക

നജീബ് കെ. മൊയ്‌തീൻ 94018958, മുഹമ്മദ് ഉമ്മർ 99540621, മുഹമ്മദ് യാസീൻ 95210987, നിഷ പ്രഭാകർ 92215816, സൈദ് മുഹമ്മദ് 97601448.

English Summary:

Passport and Expatriate Concerns' Online Webinar Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com