ADVERTISEMENT

അബുദാബി ∙ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സെൻട്രൽ ബാങ്ക് 500 ദിർഹത്തിന്റെ പുതിയ നോട്ട് പുറത്തിറക്കി. നീല നിറത്തിലുള്ള കറൻസിയിൽ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ചിത്രത്തിനു പുറമെ മുൻ വശത്ത് എക്സ്പോ സിറ്റി ദുബായിലെ ടെറ സസ്റ്റെയ്നബിലിറ്റി പവിലിയന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. ബഹുവർണ സുരക്ഷാ ചിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഇത്തരത്തിൽ ഏറ്റവും വലിയ ഫോയിൽ സ്ട്രിപ് ബാങ്ക് നോട്ടുകളിൽ ഉപയോഗിക്കുന്ന മധ്യപൂർവദേശത്തെ ആദ്യത്തെ രാജ്യമായി യുഎഇ.

English Summary:

UAE Introduces New Dh500 currency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com