ADVERTISEMENT

ദുബായ്∙ യുഎഇയുടെ 52-ാം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി വ്യവസായിയും ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ.പി മുഹമ്മദിന് ദുബായ് പൊലീസിന്റെ ആദരം. മുറഖബാത് പൊലീസ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ പൊലീസ് ഡയറക്ടര്‍ റാഷിദ് സലാഹ് സര്‍ട്ടിഫിക്കറ്റ് കൈമാറി. പൊലീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഖലീഫ അലി റാഷിദ് അറാന്‍ അല്‍ അലി സംബന്ധിച്ചു. പൊലീസുമായി ചേര്‍ന്ന് നടത്തിയ സാമൂഹിക  പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ ബഹുമതി. യുഎഇ 52-ാം ദേശീയദിനം ആഘോഷിക്കുന്ന വേളയില്‍ ലഭിച്ച അംഗീകാരം ഏറെ വിലമതിക്കുന്നുവെന്ന് കെ.പി മുഹമ്മദ് പറഞ്ഞു. 

English Summary:

Dubai Police Honor Expatriate Malayali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com