ADVERTISEMENT

അബുദാബി ∙ ഇന്ത്യയുടെ രുചിവൈവിധ്യം സമ്മേളിച്ച ഇന്ത്യാ ഫെസ്റ്റിൽ വിഭവങ്ങളുടെ വേലിയേറ്റം. അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്‍ററിൽ വെള്ളിയാഴ്ച ആരംഭിച്ച ഉത്സവത്തിലാണ് ലഡാക്ക് മുതൽ കേരളം  വരെയുള്ള തനി നാടൻ വിഭവങ്ങൾ നിറഞ്ഞത്. തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ അനോര അംഗങ്ങൾ വീടുകളിൽനിന്ന് തയാറാക്കി കൊണ്ടുവന്ന കപ്പ, മത്തിക്കറി, ബീഫ് ഫൈ, ചിക്കൻ കറി, ഫിഷ്ഫ്രൈ, ഉണ്ണിയപ്പം, ചൂട് ദോശ എന്നിവ ആസ്വദിക്കാൻ മലാളികൾക്കു പുറമെ മറുനാട്ടുകാരും എത്തിയിരുന്നു. സേവനം, എൻഎസ്എസ് എന്നീ സംഘടനകളും വളയിട്ട കൈകളാൽ നിർമിച്ച വിഭവങ്ങളുമായാണ് എത്തിയത്.  മലനാടൻ തനതുവിഭവങ്ങളുമായി ഇടുക്കി ഗോൾഡ് റസ്റ്ററന്‍റും മലബാർ വിഭവങ്ങളുമായി കാലിക്കറ്റ് നോട്ട്ബുക്കും ഡള്ളാസ് റസ്റ്ററന്‍റും കേരളീയ വിഭവങ്ങൾക്ക് മേൽക്കൈ നേടിക്കൊടുത്തു.  

ഹൈദരാബാദ് ബിരിയാണിയുമായി തെലുങ്ക് കമ്യൂണിറ്റി, മഹാരാഷ്ട്ര രുചികളുമായി മഹാരാഷ്ട്ര മണ്ഡൽ, ടിക്കാവാല, ലെസ്സി ഷോപ്പ്, പാപ്പു പായ തുടങ്ങി ഇന്ത്യയുടെ രുചിവൈവിധ്യം നിറഞ്ഞ മേള സന്ദർശകരുടെ വയറും മനസ്സും നിറച്ചു. പാനിപൂരിക്കായിരുന്നു ഡിമാൻഡ്.

English Summary:

India Food festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com