ഇന്ത്യൻ കവിയരങ്ങിന് തുടക്കമായി
Mail This Article
×
ദുബായ്∙ യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് ഇന്ത്യ ക്ലബ്ബുമായി ചേർന്ന് ലീഡിങ് എഡ്ജ് സംഘടിപ്പിക്കുന്ന "തഹ്ബീബ് ഗ്ലോബൽ പോയട്രി ആൻഡ് ആർട്ട് ഫെസ്റ്റിവൽ" ആരംഭിച്ചു. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ മുഖ്യാതിഥിയായിരിക്കും. അറബിക്, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ 5 ഭാഷകളിലാണ് ഇത്തവണ കവിതോത്സവം അരങ്ങേറുന്നതെന്ന് ലീഡിങ് എഡ്ജ് സി ഇ ഒയും കവിയുമായ താരിഖ് ഫൈസി അറിയിച്ചു.
മലയാളത്തെ പ്രതിനിധീകരിച്ച് കവികളായ ഖമറുദ്ദീൻ ആമയം, ഇസ്മയിൽ മേലടി, ഷാജി ഹനീഫ്, സൈഫുദ്ദീൻ, ആദികടലായി, കെ ഗോപിനാഥൻ, പി.അനീഷ , ഉഷ ഷിനോജ്, സോണിയ ഷിനോയ് എന്നിവർ പങ്കെടുക്കുന്നു. കഥാപ്രസംഗം, ഖവാലി, ഗസൽ, സൂഫി സെഷൻ, ലൈവ് പെയിന്റിങ്, കഥക് തുടങ്ങി വിവിധ പരിപാടികളും അരങ്ങേറുന്നു. കവിയരങ്ങ് നാളെ സമാപിക്കും.
English Summary:
Indian poetry festival began
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.