ദേശീയ ദിനത്തിൽ യുഎഇ ആഘോഷിക്കുന്നത് പുരോഗതിയും സുസ്ഥിരതയും ആഗോള നേതൃത്വവും
Mail This Article
ദുബായ് ∙ യുഎഇ 52–ാം ദേശീയ ദിനം ആഘോഷിക്കുമ്പോൾ എക്കാലവും രാജ്യത്തെ നയിച്ച ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് നന്ദി. മികവിന്റെ മാനദണ്ഡങ്ങൾ നിർണയിച്ച്, അടിസ്ഥാന സൗകര്യങ്ങൾ, സംരംഭങ്ങൾ, വ്യവസായ വളർച്ച എന്നിവ ഉറപ്പാക്കി മുന്നേറുന്ന രാജ്യമായി യുഎഇ വളർന്നു. മികവും അനുകമ്പയും ലഭ്യതയും അടിസ്ഥാനമാക്കിയുളള ആരോഗ്യ സേവനം നൽകി ഈ യാത്രയുടെ ഭാഗമാകാൻ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിനും സാധിച്ചു. 200 ൽ ഏറെ രാജ്യക്കാർ യോജിപ്പോടെ സഹവസിക്കുന്ന രാജ്യമാണ് യുഎഇ. പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയ നേതാക്കളോട് ഈ നേട്ടങ്ങളിൽ രാജ്യം കടപ്പെട്ടിരിക്കുന്നു.
സുസ്ഥിരതയ്ക്കുള്ള യുഎഇയുടെ സമർപ്പണം അടയാളപ്പെടുത്തുന്ന ‘സുസ്ഥിരതയുടെ വർഷം’, ലോക കാലാവസ്ഥാ ഉച്ചകോടി എന്നിവ ആഗോള പാരിസ്ഥിതിക കാര്യനിർവഹണത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. സുസ്ഥിര സാമ്പത്തിക വളർച്ചയിലൂടെ ജിഡിപി 4 മുതൽ 5 ശതമാനം വരെ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യുഎഇയുടെ ഹരിത അജൻണ്ട 2030, സുസ്ഥിരതയോടുള്ള രാജ്യത്തിന്റെ സമർപ്പണത്തെ സൂചിപ്പിക്കുന്നു. യുഎഇയിലെ കോർപറേറ്റ് മേഖലയിലും ശ്രദ്ധേയമായ മാറ്റം ഉണ്ടായിട്ടുണ്ട്. പാരിസ്ഥിതിക, സാമൂഹിക, ഭരണ (ESG) ഉത്തരവാദിത്തങ്ങളുമായി ചേർന്ന് വ്യവസായങ്ങൾ സാമ്പത്തിക വിജയം സന്തുലിതമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിൽ, ESG തത്വങ്ങൾ ആഴത്തിൽ വേരൂന്നിയതാണ്. രോഗികളുടെ ക്ഷേമം, സാമൂഹിക ഇടപെടൽ, ജീവനക്കാരുടെ ക്ഷേമം, പരിസ്ഥിതി സംരക്ഷണം, ശക്തമായ കോർപറേറ്റ് ഭരണം എന്നിവയിലേക്ക് എത്തുന്നതാണ് ഈ രംഗത്തെ ഞങ്ങളുടെ പ്രതിബദ്ധത. ആസ്റ്റർ വൊളന്റിയേഴ്‌സിലൂടെ 4 ദശലക്ഷത്തിലധികം പേർക്ക് ഇതിനകം സഹായമേകി. കൂടാതെ, സന്നദ്ധപ്രവർത്തകരുടെ എണ്ണം 56,157 ആയി വർധിപ്പിച്ചു.
ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ 4.90 കോടി രൂപയുടെ ചികിത്സാ സബ്സിഡി നൽകുകയും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഡയാലിസിസ് മെഷീനുകൾ സംഭാവന ചെയ്യുകയും ചെയ്തു. ഇത് 130,000 പേർക്ക് പ്രയോജനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിലും മുന്നേറ്റം നടത്തി. വിവിധ സംരംഭങ്ങളിലൂടെ, ഏകദേശം 7,500 കാർബൺ ബഹിർഗമനം ഒഴിവാക്കുകയും, സ്ഥാപനങ്ങളിലാകെ 423,806 കിലോ മാലിന്യം പുനരുപയോഗിക്കുകയും ചെയ്തു. 5 ആശുപത്രികളിലെ സൗരോർജ സംവിധാനങ്ങൾ പുനരുപയോഗിക്കാവുന്ന ഊർജ ഉപഭോഗത്തിനുള്ള പരിശ്രമങ്ങൾക്ക് വലിയ പിന്തുണ നൽകുന്നു.
യുഎഇക്കും, ജനങ്ങൾക്കും ഞങ്ങൾ ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നു. ഒരുമയോടെയുള്ള പ്രവർത്തനങ്ങളിലൂടെ കൂടുതൽ നേട്ടങ്ങളും കൂട്ടായ വളർച്ചയും പ്രതീക്ഷിക്കുന്നു. ആരോഗ്യകരവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ഒരു ഭാവിയിലേക്കുള്ള പാതയും അതു നമുക്ക് തുറന്നുനൽകും.
– ഡോ. ആസാദ് മൂപ്പൻ, സ്ഥാപകൻ & ചെയർമാൻ -ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ
രാജ്യത്തിന്റേത് അനുകൂലമായ വ്യവസായ അന്തരീക്ഷം
യുഎഇയുടെ അതുല്യമായ ഉയർച്ച എല്ലാ പ്രതികൂല സാഹചര്യങ്ങളിലും മുന്നേറാനും, നമ്മുടേതായ വളർച്ചയുടെ ഒരു ഇടം കണ്ടെത്താനും നമ്മെ പ്രചോദിപ്പിക്കുന്നു. മലബാർ ഗോൾഡിന്റെ മുഴുവൻ രാജ്യാന്തര പ്രവർത്തനങ്ങളും യുഎഇ കേന്ദ്രീകരിച്ചാണ് ഏകോപിപ്പിച്ചിരിക്കുന്നത്. ആഗോളതലത്തിലെ ആറാമത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലറിലേക്കുള്ള ഞങ്ങളുടെ വളർച്ചയിൽ ഈ രാജ്യത്തിന്റെ അനുകൂലമായ വ്യവസായ അന്തരീക്ഷവും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
– ഷംലാൽ അഹമ്മദ്, എംഡി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
ഭരണകൂടത്തിനും ജനങ്ങൾക്കും ആശംസകൾ
മികച്ച ഭരണതന്ത്രത്തിന്റെയും നിശ്ചദാർഢ്യത്തിന്റെയും വളർച്ചയുടെയും രാജ്യമായി യുഎഇയെ മാറ്റിയെടുത്ത ദീർഘദർശികളായ ഭരണകൂടത്തിനും ജനങ്ങൾക്കും ഈ ജന്മദിന ദിവസം ആശംസകൾ അറിയിക്കുന്നു. ഈ രാജ്യത്തിന്റെ പൗരൻ എന്നതിൽ ഓരോ ജനങ്ങളും അഭിമാനം കൊള്ളുന്ന നിമിഷമാണിത്. സമാധാനവും സുസ്ഥിരതയും വികസനവും തുടരാൻ ഹൃദയപൂർവം ആശംസിക്കുന്നു.
– ജോയ് ആലുക്കാസ്, ചെയർമാൻ ജോയ് ആലുക്കാസ് ഗ്രൂപ്പ്.