ADVERTISEMENT

ദുബായ് ∙ ആദികടലായി വെൽഫെയർ അസോസിയേഷൻ പതിനൊന്നാം വാർഷികാഘോഷം പതിനൊന്നഴകിൽ അക്വ കണ്ണൂർ ഫാമിലി ഫെസ്റ്റ് നടത്തി.  യുഎഇയുടെ 52–ാമത് ദേശീയ ദിനാഘോഷത്തിൻറെ ഭാഗമായി കേക്ക്  മുറിച്ചു. ജീവകാരുണ്യ പ്രവർത്തന മേഖലയിൽ   ജന്മ നാടിനെ  മറക്കാത്തവരാണ് പ്രവാസികളെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വ്യവസായി ആർ.ഹരികുമാർ പറഞ്ഞു. ലക്ഷങ്ങൾ മുടക്കി വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോൾ അതിന്റെ ആയുസ് മണിക്കൂറുകൾ മാത്രമാണ് ആലോചിക്കണം. നിരാലംബാരായ ആളുകൾക്ക് ഒരുനേരത്തെ അന്നം എത്തിക്കാൻ കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ ആ പ്രാർത്ഥനയുണ്ടാകും. പ്രസിഡൻ്റ് റിയാസ് തൈക്കണ്ടി  അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ മഹേഷ്,   രക്ഷാധികാരി ഹാഷിക്ക് തൈക്കണ്ടി ,  സെക്രട്ടറി റിയാദ് സുലൈമാൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന അംഗങ്ങളെ ആദരിച്ചു.

English Summary:

Adhikadalai Welfare Association Eleventh Anniversary Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com