ADVERTISEMENT

സലാല∙ മലപ്പുറം മൂന്നിയൂർ ആലും ചോട് സ്വദേശി തട്ടാംഞ്ചേരി യൂനുസ് (40) സലാലയിൽ അന്തരിച്ചു. നവംബർ 26 ന് സലാല ടൗണിൽ അൽ മഷൂറിന് സമീപം വെച്ച് യൂനുസിന്‍റെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടിയിരുന്നു. അപകടത്തിന് ശേഷം പക്ഷാഘാതം സംഭവിച്ച ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി സുൽത്താൻ ഖബൂസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. 2007 മുതൽ സലാലയിൽ ഉണ്ട്. മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ സഹ്ല മൂന്ന് മക്കളുണ്ട്.സുൽത്താൻ ഖബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

English Summary:

A native of Malappuram, who was undergoing treatment for injuries sustained in a car accident, passed away in Salala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com