ആട്ടവും പാട്ടും താളമേളങ്ങളുമായി ശൈത്യകാല ഫെസ്റ്റിന് തുടക്കം
Mail This Article
×
ദോഹ ∙ വർണാഭമായ വിനോദ പരിപാടികളുമായി ദോഹ തുറമുഖത്ത് ശൈത്യകാല ഫെസ്റ്റിവലിന് തുടക്കമായി. തുറമുഖത്തെ മിന ഡിസ്ട്രിക്ടിൽ വെള്ളിയാഴ്ചയാണ് ഫെസ്റ്റ് ആരംഭിച്ചത്. കാർട്ടൂൺ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞവരും പൊയ്ക്കാൽ കലാകാരന്മാരും ആഘോഷത്തിന് ആവേശം പകരാനെത്തി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദനം നൽകുന്ന പരിപാടികളാണ് ഇവിടെ നടക്കുന്നത്. ആട്ടവും പാട്ടും താളമേളങ്ങളുമായി കാർട്ടൂൺ കഥാപാത്രങ്ങളുടെ പരേഡ് ആയിരുന്നു ആദ്യ ദിവസത്തിലെ ആകർഷണം. ഫെയ്‌സ് പെയിന്റിങ്, ജംഗ്ലിങ് ഷോകൾ, വിനോദ പരിപാടികൾ തുടങ്ങി വൈവിധ്യമായ പരിപാടികളുമായി ആരംഭിച്ച ഫെസ്റ്റിവൽ ജനുവരി 7വരെ നീളും.
English Summary:
The Winter Fest Begins with Dancing Singing and Drum Melas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.