ADVERTISEMENT

ദുബായ് ∙ ഇന്ത്യക്കാരന് യുഎഇ ദേശീയദിന സമ്മാനമായി കോടികൾ. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് സീരീസ് 258 ലാണ് ദുബായിൽ താമസിക്കുന്ന ആശിഷ് മൊഹേൽക്കർ  34 കോടിയിലേറെ രൂപ ( 15 ദശലക്ഷം ദിർഹം) സമ്മാനം നേടിയത്. നവംബർ 27 നാണ് ആഷിഷ് മൊഹോൽക്കർ  223090 നമ്പർ ടിക്കറ്റ് വാങ്ങിയത്. 

നറുക്കെടുപ്പ് തത്സമയം കണ്ടിരുന്നില്ല. ഷോയുടെ അവതാരകൻ‍ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. ഞാൻ ശരിക്കും വിജയിയാണോ എന്നായിരുന്നു അവതാരകനായ  റിച്ചാർഡിനോടുള്ള ആവർത്തിച്ചുള്ള ചോദ്യം. പിന്നീട് ജേതാവെന്ന് സ്ഥിരീകരിക്കുന്നത് വരെ സംശയം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ദുബായിൽ അക്കൗണ്ട്സ് മാനേജറായ ആശിഷ് കഴിഞ്ഞ രണ്ടു വർഷം ഇന്ത്യയിലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബൈ-ടു-ഗെറ്റ്-വൺ-ഫ്രീ പ്രമോഷനിലൂടെ ടിക്കറ്റ് ഓൺലൈനായി വാങ്ങിയത്. വിജയിച്ച നമ്പർ സൗജന്യ ടിക്കറ്റായിരുന്നു.

തന്റെ ഭാവി പദ്ധതികൾ അമ്മയോടും ഭാര്യയോടും ആലോചിച്ച് തീരുമാനിക്കുമെന്ന് ആശിഷ് പറഞ്ഞു. ഇതോടൊപ്പം നടന്ന മറ്റു  നറുക്കെടുപ്പുകളിൽ മലയാളി മിലു കുര്യനും നേപ്പാള്‍ പലസ്തീൻ സ്വദേശികൾ ജേതാക്കളായി. മിലു കുര്യൻ ഓൺലൈനായി വാങ്ങിയ 006898 എന്ന ടിക്കറ്റ്  റേഞ്ച് റോവർ വെലാർ സ്വന്തമാക്കി. മറ്റുള്ളവർക്ക്  590,000 ദിർഹം വിലമതിക്കുന്ന സ്വർണ സമ്മാനങ്ങളാണ് ലഭിച്ചത്

English Summary:

Big Ticket Draw: Indian wins 34 Crores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com