ADVERTISEMENT

അബുദാബി ∙ ഇന്ത്യാ–യുഎഇ കലാസാംസ്കാരിക പൈതൃകം സമ്മേളിക്കുന്ന പരിപാടികളോടെ 12ാമത് ഇന്ത്യാ ഫെസ്റ്റിന് അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ (ഐ.എസ്.സി) ഇന്നു സമാപനം. മൂന്നു ദിവസം നീണ്ട ഫെസ്റ്റിവൽ  ഇ ആൻഡ് മണി വൈസ് പ്രസിഡന്റ് (ബിസിനസ്, എൻഗേജ്മെന്റ് ആൻഡ് കസ്റ്റമർ സപ്പോർട്ട്) ഐമൻ ഇ അകില ഉദ്ഘാടനം ചെയ്തു. അബുദാബി കമ്യൂണിറ്റി പൊലീസ് അവയർനെസ് വിഭാഗം ഡയറക്ടർ മേജർ യാസീൻ അലി അൽ ഹൊസാനി, ഐഎസ്‍സി പ്രസിഡന്റ് ജോൺ പി.വർഗീസ്, ജനറൽ സെക്രട്ടറി വി.പ്രദീപ്കുമാർ, വിനോദ സെക്രട്ടറി കെ.കെ. അനിൽകുമാർ, അനൂപ് (ലുലു എക്സ്ചേഞ്ച്), റെജി സി. ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.

യുഎഇ ദേശീയ ദിനാഘോഷത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് 52 പേർ അണിനിരന്ന കലാപരിപാടികൾ മുഖ്യ ആകർണമായി. നൃത്ത സംഗീത പരിപാടികളും അരങ്ങേറി. 10 ദിർഹത്തിന്റെ പ്രവേശന കൂപ്പൺ നറുക്കെടുത്ത് മെഗാ വിജയിക്ക് ജെഎസി എസ്–3 കാർ സമ്മാനിക്കും. കൂടാതെ 20 പേർക്ക് ആകർഷക സമ്മാനങ്ങളും നൽകുന്നുണ്ട്. 

ഗായകരായ ഹരിചരണിന്റെയും രക്ഷിത സുരേഷിന്റെയും നേതൃത്വത്തിൽ സംഗീത സന്ധ്യയായിരുന്നു രണ്ടാം ദിനത്തിലെ മുഖ്യ ആകർഷണം. ചെണ്ടമേളം, നൃത്തം, സംഗീതം തുടങ്ങി വ്യത്യസ്ത കലാപരിപാടികളും അരങ്ങേറി. ഇന്നു നടക്കുന്ന സമാപന സമ്മേളനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മുഖ്യാതിഥിയായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com