ADVERTISEMENT

മസ്‌കത്ത്∙ ഇന്ത്യന്‍ നാവികസേന കപ്പല്‍ സജാഗ് മസ്‌കത്തിലെ മത്ര സുല്‍ത്താന്‍ ഖാബൂസ് തുറമുഖം സന്ദര്‍ശിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള ദീര്‍ഘകാല നയതന്ത്രബന്ധം ശക്തിപ്പെടുത്തുക, സമുദ്ര സഹകരണം വര്‍ധിപ്പിക്കുക, റോയല്‍ ഒമാന്‍ പൊലീസ് കോസ്റ്റ് ഗാര്‍ഡുമായും (ആര്‍ ഒ പി സി ജി) മറ്റു സമുദ്ര ഏജന്‍സികളുമായും പരസ്പര പ്രവര്‍ത്തനക്ഷമത പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു സന്ദര്‍ശനം.

സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രഭാഷണങ്ങള്‍, ബോര്‍ഡ് സെര്‍ച്ച് ആൻഡ് സൈസര്‍ (വി ബി എസ് എസ്), മരിടൈം സേര്‍ച്ച് ആൻഡ് റെസ്‌ക്യു (എംഎസ് എ ആര്‍), ക്രോസ് ഡെക്ക് സന്ദര്‍ശനം, സംയുക്ത യോഗ സെഷന്‍, പ്ലാനിങ് കോണ്‍ഫറന്‍സ്, ടേബിള്‍ടോപ് എക്‌സര്‍സൈസ്, മരിടൈം പൊലൂഷന്‍ റെസ്‌പോണ്‍സ് (എം പി ആര്‍) തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളും നടന്നു. റോയല്‍ ഒമാന്‍ പൊലീസ് കോസ്റ്റ് ഗാര്‍ഡിലെ ഉള്‍പ്പെടെ പ്രമുഖ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കമാന്‍ഡിങ് ഓഫിസര്‍മാരെയും ആദരിച്ചു.

English Summary:

Indian Navy ship 'Sajag' in Muscat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com