ADVERTISEMENT

മനാമ ∙ ഈ വർഷത്തെ ഇന്ത്യൻ സ്കൂൾ  യുവജനോത്സവമായ 'തരംഗി'ൽ 1914 പോയിന്റുമായി വിക്രം സാരാഭായ് ഹൗസ് ഓവറോൾ ചാംപ്യൻഷിപ്പ് നേടി. 1881 പോയിന്റുള്ള സി. വി. രാമൻ ഹൗസാണ് റണ്ണേഴ്‌സ് അപ്. 1855 പോയിന്റ് നേടിയ ആര്യഭട്ട ഹൗസ് മൂന്നാം സ്ഥാനവും 1649 പോയിന്റ് നേടി ജെ സി ബോസ് ഹൗസ് നാലാം സ്ഥാനവും കരസ്ഥമാക്കി.

വിക്രം സാരാഭായ് ഹൗസിന്റെ സി ലെവലിനെ പ്രതിനിധീകരിച്ച് 67 പോയിന്റോടെ ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ശ്രേയ മുരളീധരൻ കലാരത്ന കിരീടം നേടി. ആര്യഭട്ട ഹൗസിലെ സി ലെവലിൽ 59 പോയിന്റുമായി ഏഴാം ക്ലാസ് വിദ്യാർഥി ശശാങ്കിത് രൂപേഷ് അയ്യർക്കാണ് കലാശ്രീ പുരസ്കാരം. വിവിധ തലങ്ങളിലെ ഗ്രൂപ്പ്  ചാംപ്യന്മാർ ഇവരാണ്: കൃഷ്ണ രാജീവൻ നായർ (ലെവൽ എ - 69 പോയിന്റ് - സി. വി.രാമൻ ഹൗസ്), അയന സുജി (ലെവൽ ബി - 46 പോയിന്റ് - ആര്യഭട്ട ഹൗസ്), ക്രിസ്വിൻ ബ്രാവിൻ (ലെവൽ സി - 44 പോയിന്റ് - വിഎസ്ബി ഹൗസ്), ആരാധ്യ  സന്ദീപ് (ലെവൽ ഡി - 43 പോയിന്റ് - ആര്യഭട്ട ഹൗസ്).  

tharang1

മികച്ച പ്രകടനം കാഴ്ചവച്ചവർക്കുള്ള ഹൗസ് സ്റ്റാർ അവാർഡുകളും സമ്മാനിച്ചു: 56 പോയിന്റുമായി അരുൺ സുരേഷ് ആര്യഭട്ട ഹൗസിൽ ഹൗസ് സ്റ്റാർ അവാർഡ് നേടി.  49 പോയിന്റുമായി അക്ഷയ ബാലഗോപാൽ സിവി രാമൻ ഹൗസിനുള്ള ഹൗസ് സ്റ്റാർ അവാർഡ് നേടി. 34 പോയിന്റുമായി ആൽവിൻ കുഞ്ഞിപറമ്പത്ത് ജെ സി ബോസ് ഹൗസിൽ ഹൗസ് സ്റ്റാർ പുരസ്‌കാരം നേടി. 56 പോയിന്റുമായി രുദ്ര രൂപേഷ് അയ്യർ വിക്രം സാരാഭായ് ഹൗസിന് വേണ്ടി ഹൗസ് സ്റ്റാർ അവാർഡ് കരസ്ഥമാക്കി.

വ്യവസായി എസ്. ഇനായത്തുല്ല മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എം എൻ, അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com