ADVERTISEMENT

മസ്‌കത്ത് ∙ പതിനെട്ടാമത് ഷെയ്ഖ് സായിദ് പുസ്തക പുരസ്‌കാര പട്ടികയില്‍ ഇടം നേടി ഒമാനി എഴുത്തുകാരിയും മാന്‍ ബുക്കര്‍ പുരസ്‌കാര ജേതാവുമായ ജോഖ അല്‍ ഹര്‍ത്തി. അല്‍ ജസദ് ഫി അള്‍ ഹസ്ല്‍ അല്‍ ഹദ്‌രി എന്ന പുസ്തകമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സുവൈന അല്‍ തുവിയ ആണ് പുസ്തകം വിവര്‍ത്തനം ചെയ്തത്. 

വിവര്‍ത്തനം, നിരൂപണം, രാജ്യ വികസത്തിലുള്ള സംഭാവനകള്‍ എന്നിവയ്ക്കാണ് പുരസ്‌കാരം നല്‍കിവരുന്നത്. 74 രാഷ്ട്രങ്ങളില്‍ നിന്ന് 4,240 നോമിനേഷനുകളാണ് ഇത്തവണ പുരസ്‌കാരത്തിനായി റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പുരസ്‌കാരത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന എന്‍ട്രികളാണ് ഇത്തവണത്തേത്. യുവ എഴുത്തുകാരുടെ വിഭാഗത്തിലാണ് കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ചത്. ‌

English Summary:

Jokha al Harthi shortlisted for Sheikh Zayed Book Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com