ADVERTISEMENT

റിയാദ് ∙ കുദു കേളി പത്താമത് ഫുട്ബോൾ ടൂർണമെന്റിന്റെ അഞ്ചാം വാര മത്സരത്തോടെ റെയിൻബോ എഫ്‌സിയും ബ്ലാസ്റ്റേഴ്സ് എഫ്‌സിയും  സെമിയിൽ പ്രവേശിച്ചു.  ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ബിയിലെ കംഫർട്ട് ട്രാവൽസ് ലാന്റെൺ എഫ്സിയും ബഞ്ച് മാർക്ക് ടെക്‌നോളജി റോയൽ ഫോക്കസ് ലൈൻ എഫ്സിയുമായി ഏറ്റുമുട്ടി. ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം സെമി സാധ്യതക്കായി ഇരു ടീമുകൾക്കും അടുത്ത മത്സരം നിർണ്ണായകമായി. മികച്ച കളിക്കാരനായി  ലാന്റെൺ എഫ്സിയുടെ വിഷ്ണു വർമയെ തിരഞ്ഞെടുത്തു.  

സെമിയിൽ പ്രവേശിച്ച ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാട് 
സെമിയിൽ പ്രവേശിച്ച ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാട് 

ആദ്യമത്സരത്തിൽ കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഷാജി റസാഖ്, പ്രദീപ് കൊട്ടാരത്തിൽ, ലീപിൻ പശുപതി, ടെക്‌നിക്കൽ കമ്മറ്റി അംഗം ഇംതിയാസ്‌, റിഫാ വൈസ് പ്രസിഡന്റ് ബഷീർ കാരന്തൂർ എന്നിവർ കളിക്കരുമായി പരിചയപ്പെട്ടു.  

റോമാ കാസ്‌ലെ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വാഴക്കാടും മിഡി ഈസ്റ്റ് ഫുഡ് പ്രോഡക്റ്റ് ആൻഡ് ഇമാദ് യൂണിഫോം റെയിൻബോ എഫ്സിയും മാറ്റുരച്ച രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റെയിൻബോ എഫ്സി വിജയിച്ചു. കളിയുടെ ആറാം മിനുട്ടിൽ  പത്തൊൻപതാം നമ്പർ താരം സലീലും ഇരുപത്തി ഒൻപതാം മിനുട്ടിൽ പതിനെട്ടാം നമ്പർ താരം ഷൈജുവും കളി അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോൾ പതിനഞ്ചാം നമ്പർ താരം ദിൽഷാദും റെയിൻബോക്ക് വേണ്ടി ഗോളുകൾ നേടിയപ്പോൾ രണ്ടാം പകുതിയുടെ എട്ടാം മിനുട്ടിൽ പെനാൽറ്റിയിലൂടെ ഇരുപതാം നമ്പർ താരം സഫുർ ബ്ലാസ്റ്റേഴ്സിന് വേണ്ടി  ആശ്വാസ ഗോൾ നേടി. 

ഇതോടെ ഗ്രൂപ്പ് എയിൽ നിന്നും ഏഴ് പോയിൻറ് നേടി ഗ്രൂപ്പ് ചാംപ്യന്മാരായി റെയിൻബോയും ആറ് പോയിന്റ് നേടി റണ്ണറപ്പായി ബ്ലാസ്റ്റേഴ്സും സെമിയിൽ പ്രവേശിച്ചു. മികച്ച കളിക്കാരനായി  റെയിൻബോയയുടെ ഷൈജുവിനെ തിരഞ്ഞെടുത്തു. 

രണ്ടാമത്തെ കളിയിൽ ജെസ്കോ പൈപ്പ് എംഡി ബാബു വഞ്ചിപ്പുര  കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ സതീഷ് കുമാർ വളവിൽ, ഹാഷിം കുന്നത്തറ, ബിജു തായംമ്പത്ത്, ഫുഡ് കമ്മറ്റി ജോയിന്റ് കൺവീനർ അൻസാരി, വളണ്ടിയർ വൈസ് ക്യാപ്റ്റൻമാരായ അലി പട്ടാമ്പി, ബിജു, സ്റ്റോർ മാനേജർ അനിരുദ്ധൻ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. 

സൗദി റഫറി പാനലിലെ അലി അൽ ഖഹത്താനിയുടെ നേതൃത്വത്തിലുള്ള റഫറി പാനൽ കളി നിയന്ത്രിച്ചു. 

English Summary:

Kudu Keli Football: Rainbow vs Blasters in semis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com