ഒമാനിൽ ചെമ്മീന്‍ പിടിക്കുന്നതിന് വിലക്ക്
Mail This Article
മസ്‌കത്ത് ∙ ഒമാനില്‍ ചെമ്മീന്‍ പിടിക്കുന്നതിനും വിപണനത്തിനുമുള്ള നിരോധനം പ്രാബല്യത്തില്‍. അടുത്ത വര്‍ഷം ഓഗസ്റ്റ് വരെ ഒൻപത് മാസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിലെ ചെമ്മീനുകളുടെ ബീജസങ്കലനം, പുനരുത്പാദനം, സ്വാഭാവിക വളര്‍ച്ച എന്നിവ കണക്കിലെടുത്താണ് നിരാധനമെന്നും ോലകാര്‍ഷിക, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു.
നിരോധന കാലയളവില്‍ ചെമ്മീന്‍ വ്യാപാരവും കയറ്റുമതിയും അനുവദിക്കില്ല. നിരോധനം ലംഘിക്കുന്നവര്‍ക്ക് 5,000 ഒമാനി റിയാല്‍ വരെ പിഴയോ മൂന്നു മാസം വരെ തടവോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും. ചെമ്മീന്‍ ബന്ധനത്തിനുപയോഗിച്ച ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും മത്സ്യബന്ധന ലൈസന്‍സ് താത്കാലികമോ എന്നെന്നേക്കുമായോ റദ്ദാക്കുകയും ചെയ്യും.
മത്സ്യബന്ധന നിയന്ത്രണങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി കോസ്റ്റ് ഗാര്‍ഡ് ഓഫ് റോയല്‍ ഒമാന്‍ പോലീസ്, റോയല്‍ ഒമാന്‍ നേവി, മാരിടൈം സെക്യൂരിറ്റി സെന്റര്‍, തൊഴില്‍ മന്ത്രാലയം എന്നിവയുള്‍പ്പെടെ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ നിരീക്ഷണ ക്യാംപെയ്നുകൾ സംഘടിപ്പിക്കുമെന്നും കാര്‍ഷിക, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.