ADVERTISEMENT

അബുദാബി ∙ ഇന്ത്യയുടെ കലാസാംസ്കാരിക പൈതൃകവും രുചിവൈവിധ്യവും മറുനാട്ടിൽ പുനരാവിഷ്കരിച്ച ഇന്ത്യ ഫെസ്റ്റ് സമാപിച്ചു. അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇന്ത്യ ഫെസ്റ്റിന്റെ സമാപന സമ്മേളനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി മുഖ്യാതിഥിയായി.

ഭക്ഷ്യമേള, വസ്ത്ര–ആഭരണ വിപണി, പുസ്തകമേള, പെർഫ്യൂംസ്, ട്രാവൽ ടൂറിസം, റിയൽ എസ്റ്റേറ്റ്, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങി വിവിധ സ്റ്റാളുകളുടെ സാന്നിധ്യവും ഇടതടവില്ലാത്ത കലാപരിപാടികളും നാട്ടുത്സവത്തിന്റെ അന്തരീക്ഷമൊരുക്കി. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഇന്തോ–അറബ് കലാവിരുന്ന്, തനൂറ ‍ഉൾപ്പെടെ നൃത്ത, സംഗീത പരിപാടികളും വാദ്യമേളങ്ങളും അരങ്ങേറി. ഗായകരായ ഹരിചരണിന്റെയും രക്ഷിത സുരേഷിന്റെയും നേതൃത്വത്തിൽ സംഗീത സന്ധ്യയായിരുന്നു രണ്ടാം ദിനത്തിൽ കാണികളെ ആകർഷിച്ചത്. ഐഎസ്‍സി പ്രസിഡന്റ് ജോൺ പി.വർഗീസ്, ജനറൽ സെക്രട്ടറി വി.പ്രദീപ്കുമാർ, വിനോദ സെക്രട്ടറി കെ.കെ.അനിൽകുമാർ, അനൂപ് (ലുലു എക്സ്ചേഞ്ച്), റെജി സി.ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.

English Summary:

End of India Fest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com