ADVERTISEMENT

ഷാർജ∙ ദുബായ് കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റുകളുടെ ഭാഗമായ എം പി എൽ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ബി എഫ് സി ബൈദല ജേതാക്കളായി. ആവേശം നിറഞ്ഞ ഫൈനലിൽ നൗഷാദ് അട്ക്ക നയിച്ച ടി എഫ് സി ബന്തിയോടിനെ 34 റണ്ണുകൾക്ക് തകർത്താണ് ക്യാപ്റ്റൻ താഹിർ ബൈദലയുടെ നേതൃത്വത്തിലുള്ള ബി എഫ് സി ബൈദല ചാംപ്യന്മാരായത്. ഫൈനലിലും ടൂർണമെന്റിലുടനീളവും മികച്ച പ്രകടനം കാഴ്ച്ച വെച്ച ബി എഫ് സി ബൈദലയിലെ അച്ച ബന്തിയോട് മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി ടൂർണമെന്റ് അവാർഡുകൾക്ക് അർഹനായി. 

ഷാർജയിലെ മുവൈലയിൽ ഷാർജ ഇംഗ്ലിഷ് സ്കൂൾ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന എം പി എൽ മംഗൽപാടി പഞ്ചായത്ത് പരിധിയിലെ എട്ട് ടീമുകളെ പങ്കെടുപ്പിച്ചിട്ടാണ് സംഘടിപ്പിച്ചത്. ചാംപ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും പുറമെ എഫ് സി ദുബായ് മണിമുണ്ട, ഫാസ്ക് പച്ചിലമ്പാറ, ടൈമെക്‌സ്‌ പാച്ചാണി, ബി എസ് സി ബപ്പായിത്തൊട്ടി, എച്ച് എൻ ഫ്രണ്ട്സ്, ടീംസ് സിറിയൻസ് എന്നീ ടീമുകൾ മംഗൽപാടി പഞ്ചായത്ത് പരിധിയിലെ പ്രവാസി ക്രിക്കറ്റ് താരങ്ങളെ ലേലം വിളിയിലൂടെ സ്വന്തമാക്കിയിട്ടാണ് മത്സരത്തിനിറങ്ങിയത്. 

Image Supplied
Image Supplied

ലീഗ് മത്സരങ്ങൾ മുതൽ ഫൈനൽ വരെ വീറും വാശിയും നിറഞ്ഞ ക്രിക്കറ്റ് മാമാങ്കം കാണാൻ തിങ്ങി നിറഞ്ഞ കാണികൾക്ക് ആവേശം പകർന്ന് സംഘാടകർ മാറ്റുരച്ച ലെജെൻഡ്സ് മാച്ച് ശ്രദ്ധേയമായി. ഈ സൗഹൃദ മത്സരത്തിൽ സിദ്ദീഖ് ബപ്പായിത്തൊട്ടിയുടെ സ്പോർട്ടിങ് അൽ സംറയെ ജബ്ബാർ ബൈദലയുടെ ബൈദല സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെടുത്തി. കെ എം സി സി നേതാക്കളായ അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി ആർ, അഫ്സൽ മെട്ടമ്മൽ, റഷീദ് ഹാജി കല്ലിങ്കാൽ, ഫൈസൽ മുഹ്‌സിൻ, സുബൈർ കുബണൂർ, ഡോ. ഇസ്മായിൽ, ഇസ്‌മായിൽ നാലാം വാതുക്കൽ, ഫൈസൽ പട്ടേൽ, ഇബ്രാഹിം ബേരികെ, അഷ്‌റഫ് ബായാർ, മുനീർ ബേരിക, അമാൻ തലേക്കള, സകരിയ അട്ക്ക, ഫാറൂഖ് മാളിഗ, ഷംസു മാസ്റ്റർ, ഹസ്സൻ കുദുവ, അബ്ദുള്ള പുദിയോത്ത്, ഹനീഫ് ഷിഫാ അൽ റബീ തുങ്ങിയവർ സംബന്ധിച്ചു. ജബ്ബാർ ബൈദല, റസാഖ് ബന്തിയോട്, മുഹമ്മദ് കളായി, ഹാഷിം ബണ്ടസാല, ഖാലിദ് മള്ളങ്കൈ, അൻവർ മുട്ടം, ഖാലിദ് മൂസ മണ്ണംകുഴി തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

MPL cricket title for BFC Baidalak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com