ADVERTISEMENT

ദമ്മാം∙ നവയുഗം സാംസ്ക്കാരികവേദി പുറത്തിറക്കിയ 2024 ലെ കലണ്ടർ പ്രകാശനം ചെയ്തു. ദമ്മാമിൽ റോസ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും കൂടി കലണ്ടർ പ്രകാശനം ചെയ്തു. ഗയത് അൽഫുർസാൻ കമ്പനി ഉടമ മുഹമ്മദ് ഷാഫി കലണ്ടർ ഏറ്റുവാങ്ങി. 

നവയുഗം കേന്ദ്രകമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം, സഹഭാരവാഹികളായ മഞ്ജു മണിക്കുട്ടൻ, അരുൺ ചാത്തന്നൂർ, ദാസൻ രാഘവൻ, പ്രിജി കൊല്ലം, ഉണ്ണിമാധവം,  ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങൾ എന്നിവർ പ്രകാശനചടങ്ങിൽ പങ്കെടുത്തു. ഗയത് അൽഫുർസാൻ കമ്പനിയുടെ സഹകരണത്തോടെയാണ് നവയുഗം പുതുവർഷ കലണ്ടർ പുറത്തിറക്കിയിരിയ്ക്കുന്നത്.

English Summary:

Navayugam Calendar 2024 released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com