ADVERTISEMENT

മസ്കത്ത്‌ ∙ ഒമാനിലെ ജീവകാരുണ്യ സംഘടനയായ ദാറുൽ അത്തയും ഒമാൻ ഓട്ടോ മൊബൈൽ അസോസിയേഷനും സംയുക്തമായി നടത്തിയ പലസ്തീൻ ഫോർ എ ഡേ ഒമാൻ ഓട്ടോ മൊബൈൽ ഹബ്ബിൽ നടന്നു.

palestine1

ഫൽസ്തീൻ ജനതയോട്‌ ആഭിമുഖ്യമുള്ള ആയിരക്കണക്കിന്‌ മനുഷ്യ സ്നേഹികളാണ്‌ കഴിഞ്ഞ ദിവസം ഒമാൻ ഓട്ടോ മൊബൈൽ ഹബ്ബിൽ ഒരുക്കിയ സംഗമത്തിൽ എത്തിച്ചേർന്നത്‌. ഫലസ്തീനികളും,പലസ്തീൻ അനുകൂലികളുമായ വിവിധ രാജ്യക്കാരായ ആളുകൾ സംഗമത്തിൽ എത്തിച്ചേർന്നു. കൊടിതോരണങ്ങളും, പലസ്തീൻ കെഫിയകളും കൊണ്ട്‌ മുഖരിതമായിരുന്നു പലസ്തീൻ ഫോർ എ ഡേ.

palestie4

കെ.എം.സി.സിയുടെ പവലിയൻ മാത്രമായിരുന്നു ഇന്ത്യക്കാരെ പ്രതിനിധീകരിച്‌ സംഘടിപ്പിക്കപ്പെട്ടത്‌. പലസ്തീൻ ജനതയ്ക്ക്‌ ഐക്യദാർഡ്യം പകരുന്ന വിവിധങ്ങളായ കൾചറൽ പ്രോഗ്രാമുകൾ, തത്സമയ ചായാ ചിത്ര പ്രദർശനങ്ങൾ തുടങ്ങി നിരവധി പരിപാടികൾ ഐക്യദാർഡ്യ സംഗമത്തിന്‌ മാറ്റുകൂട്ടി. സ്റ്റാളുകളിൽ നടന്ന വിൽപനയുടെ മുപ്പത്‌ ശതമാനം ഗസ്സയിലെ യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കുള്ള രാജ്യാന്തര സഹായ ഫണ്ടിലേക്ക്‌ സംഭാവനയായി നൽകണം എന്നായിരുന്നു‌ പ്രായോജകരായ ദാറുൽ അത്തയുടെ നിർദ്ദേശം. കെ.എം.സി.സി പവലിയനിലൂടെ കണ്ടെത്തിയ വരുമാനത്തിന്റെ നൂറു ശതമാനവും ദാറുൽ അത്തയിലൂടെ പലസ്തീൻ ‌ ഫണ്ടിലേക്ക്‌ സംഭാവന ചെയ്തു.

palestie2

പലസ്തീൻ അംബാസഡർ തൈസീർ അൽ ഫർഹാത്‌, സെക്രട്ടറി  മഹമൂദ്‌ അലി അൽ റമ്മാൻ, ദാറുൽ അത്ത ജനൽ മാനേജർ ഡോ. ഷംസാ അൽ ഹാരിസി, മാർക്കറ്റിങ്‌ കോഡിനേറ്റർ ഹനാൻ അൽ മസ്കത്തി. വിവിധ ഏരിയ മണ്ഡലം പ്രതിനിധീകരിച്ച്‌  നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. കെ.എം.സി.സിയുടെ പവലിയൻ കേന്ദ്രീകരിച്ചുള്ള ഐക്യദാർഡ്യ സംഗമത്തിന്‌‌ റുവി കെ എം സി സി പ്രവർത്തകരും നേതാക്കളും നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com