ജിസിസി ഉച്ചകോടി; ഭരണാധികാരികൾക്ക് ഊഷ്മള വരവേൽപ്

Mail This Article
ദോഹ ∙ 44-ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഗൾഫ് ഭരണാധികാരികൾക്ക് ഊഷ്മള സ്വീകരണമൊരുക്കി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി.ഇന്നലെ ദോഹയിൽ നടന്ന 44-ാമത് ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ, സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദ് രാജകുമാരൻ, ഒമാൻ കാബിനറ്റ് കാര്യ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്‌മൂദ് അൽ സെയ്ദ്, കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലിം അബ്ദുല്ല അൽ ജാബർ അൽ സബാഹ്, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ തുടങ്ങിയ നേതാക്കളെ എത്തിയ നേതാക്കളെ അമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ അമീരി ടെർമിനലിൽ സ്വാഗതം ചെയ്തത്.
അമീറിനെ കൂടാതെ ഡപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനി, അമീറിന്റെ പ്രത്യേക പ്രതിനിധി ജാസിം ബിൻ ഹമദ് അൽതാനി, ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ.ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയ, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി, അമീരി ദിവാൻ ചീഫ് ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനി, ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി, അതാത് ജിസിസി രാജ്യങ്ങളുടെ ഖത്തർ സ്ഥാനപതിമാർ എന്നിവരാണ് സ്വീകരണ സംഘത്തിൽ ഉണ്ടായിരുന്നത്.