ADVERTISEMENT

ദുബായ് ∙ സെന്റ് മേരീസ് ദൈവാലയത്തിൽ നടന്ന അഞ്ചാമത് ഗൾഫ് കാത്തോലിക് കരിസ്മാറ്റിക് റിന്യൂവൽ സർവീസസ് കോൺഫറൻസ്‌ സമാപിച്ചു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം പ്രതിനിധികൾ പങ്കെടുത്തു. കാരിസ് യു എ ഇ കോ ഓർഡിനേറ്റർ ഡോ. ജോസഫ് ലൂക്കോസ് റിപ്പോർട്ട് അവതരിപ്പിച്ചു. കാരിസ് അഡ്വൈസർ ഫാ. മൈക്കിൾ ഫർണാണ്ടസ്, പ്രോഗ്രാം കോഓർഡിനേറ്റർ ആരോഗ്യരാജ്‌ എന്നിവർ പ്രസംഗിച്ചു. ആർച്ച് ബിഷപ്പ് ഫ്രാൻസിസ് കലിസ്റ്റ് (ഇന്ത്യ), ഷെവ. സിറിൾ ജോൺ (കാരിസ് ഇന്റർനാഷനൽ), ആന്ത്രസ് അരങ്കോ (കാരിസ് ഇന്റർനാഷനൽ), ബോബ് കാന്റൺ (യു എസ് എ), അജിൻ (കാരിസ് ഇന്ത്യ യൂത്ത് കോർഡിനേറ്റർ), സി. പോളിൻ (ഇന്ത്യ), ഡോ. ജോസഫ് ലൂക്കോസ് (യു എ ഇ) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

catholic-carismatic2
ദേശീയ തലത്തിൽ നടത്തിയ ബൈബിൾ ക്വിസ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

ബിഷപ് പൗലോ മാർട്ടിനെല്ലി, ബിഷപ് ആൽഡോ ബറാദി, ആർച്ച് ബിഷപ്പ് സാഖിയ എൽ ഖാസിസ് (യു എ ഇ വത്തിക്കാൻ സ്ഥാനപതി) എന്നിവർ വിവിധ ദിവസങ്ങളിൽ കുർബാന അർപ്പിച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെട്രോ പരോളിൻ ഫ്രാൻസിസ്, മാർപാപ്പയുടെ പ്രത്യേക ആശീർവാദം നൽകി. സമാപന സമ്മേളത്തിൽ ദേശീയ തലത്തിൽ നടത്തിയ ബൈബിൾ ക്വിസ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. 

നവീകരണത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് മുൻ ചെയർമാൻ ജോ കാവാലം, ഫാ മൈക്കിൾ ഫർണാണ്ടസ് എന്നിവരെയും ക്ലാസുകൾ നയിച്ചവരെയും ആദരിച്ചു. പരിപാടികൾക്ക് ഫാ മൈക്കിൾ, ഫാ വ ർഗീസ് ര്ഗീസ് കോഴിപ്പാടൻ, ഡോ ജോസഫ് ലൂക്കോസ്, ക്ലിറ്റസൺ ജോസഫ്, ആരോഗ്യരാജ്‌, എഡ്‌വേർഡ് ജോസഫ്, രജി സേവ്യർ, റൂബി തുടങ്ങിയവർ നേതൃത്വം നൽകി.  ആരാധന, ഭക്തിഗാന ബാൻഡുകളുടെ അവതരണം, ശില്പശാലകൾ, വചന സന്ദേശങ്ങൾ തുടങ്ങിയവയും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com