ADVERTISEMENT

അജ്മാന്‍ ∙ അലിഫ് ഡിസൈനർ  യൂണിഫോംസ് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി നവീകരിച്ച ഫാക്ടറി സമുച്ചയം മഫത്ലാൽ ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ  പ്രിയവ്രത ഹൃഷികേശ് മഫത്ലാൽ  ഉദ്ഘാടനം ചെയ്തു. 25 വർഷമായി യുഎഇയിൽ  പ്രവർത്തിച്ചുവരുന്ന അലിഫ് ഡിസൈനർ  യൂണിഫോംസ് മുന്നര പതിറ്റാണ്ടായി ഇന്ത്യയിലുള്ള മഫത്ലാൽലിന്‍റെ  അംഗീകൃത വ്യാപാരികളാണ്.

മഫത്ലാൽ ഇൻഡസ്ട്രീസ് സി ഇ ഓ എം.ബി. രഘുനാഥ് പ്രസംഗിച്ചു. വിവിധരാജ്യക്കാരായ നൂറോളം വിദഗ്ധ തൊഴിലാളികൾ ഇവിടെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയുന്നു. ട്രാൻസ് ഗ്വാർഡ്, വി വൺ, ഇംദാദ് തുടങ്ങി നിരവധി കോർപറേറ്റുകൾക്ക് അലിഫ് ഡിസൈനർ യൂണിഫോംസ് സേവനം നൽകുന്നു. ദിനം പ്രതി 3000 യൂണിഫോംസാണ് നിർമിക്കുന്നത്. പരിസ്ഥിതി സൗഹാർദ വസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടന്നുവരുന്നു. അലിഫ് ഡിസൈനർ യൂണിഫോംസ് ഡയറക്ടർ കെ. എൻ. ഫജർ, എക്സിക്യൂട്ടീവ് ഡയറക്ടർ  നിഹാൽ കാസ്മി, സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനേജർ നസമിയ ഫജർ, കെ. എൻ. മർസൂഖ്, തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

English Summary:

Priyavrata Mafatlal inaugurated renovated factory complex

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com