ADVERTISEMENT

അബുദാബി∙ ഗാസ മുനമ്പിൽ നിന്ന് പരുക്കേറ്റ് യുഎഇയിൽ ചികിത്സയ്ക്കായി എത്തിയ അർബുദരോഗിയായ ആറ് വയസുള്ള കുട്ടി മരിച്ചു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന രക്താർബുദം ബാധിച്ച കുട്ടിയെ ജീവന് വേണ്ടി പോരാടുകയായിരുന്നുവെന്ന് നേരത്തെ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. 

ഒന്നിലേറെ ആരോഗ്യപ്രശ്നങ്ങളുമായി രാജ്യത്ത് എത്തിയ കുട്ടിയെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സെന്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ കുട്ടിയുടെ അവസ്ഥ ക്രമേണ വഷളായി ഒടുവിൽ മരണം സംഭവിക്കുകയായിരുന്നു. ദുഃഖാർത്തരായ കുടുംബത്തിന് മന്ത്രാലയം  പ്രസ്താവനയിലൂടെ അനുശോചനം അറിയിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം 1000 കുട്ടികളെ ചികിത്സയ്ക്കായി യുഎഇയിലേയ്ക്ക് കൊണ്ടുവന്നിരുന്നു. ഇവരിലൊരാളാണ് കുട്ടി. ഇസ്രയേലിന്റെ തുടർച്ചയായ ബോംബാക്രമണത്തിൽ നഗരത്തിലെ ആരോഗ്യ സംരക്ഷണ സംവിധാനം തകർന്നതിനെത്തുടർന്ന് 1,000  രോഗികളെ ആശുപത്രികളിൽ ചികിത്സിക്കിനായിരുന്നു ഷെയ്ഖ് മുഹമ്മദ് നിർദേശിച്ചത്. 

English Summary:

A six-year-old with cancer who came to the UAE from Gaza for treatment has died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com