ADVERTISEMENT

ദുബായ് ∙ ഇന്റർനാഷനൽ വൊളന്റിയർ ദിനത്തോടനുബന്ധിച്ചു അക്കാഫ് അസോസിയേഷന് മികച്ച  ടീമിനുള്ള അവാർഡ്. ദുബായ് കമ്മ്യുണിറ്റി ഡെവലപ്മെൻ്റ് അതോറിറ്റിയാണ് അക്കാഫ് അസോസിയേഷനെ അവാർഡിനായി തിരഞ്ഞെടുത്തത്.  ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി മജ് ലിസിൽ നടന്ന പ്രത്യക ചടങ്ങിൽ സി ഇ ഒ ഹുറൈസ് ബിൻ ഹുറൈസിൽ നിന്ന് അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, സെക്രട്ടറി എ.എസ്. ദീപു, ഡയറക്ടർ ബോർഡ് അംഗങ്ങളായ  ഖാലിദ് നവാബ് , ഷഹീൻ  അൽ ബലൂഷി എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു. 

കഴിഞ്ഞകാലങ്ങളിൽ ദുബായിയിൽ നടത്തിയ സന്നദ്ധ - സേവനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് അക്കാഫിനെ ഈ അവാർഡിന് തിരഞ്ഞെടുത്തതെന്ന്  സി ഡി എ അധികൃതർ അറിയിച്ചു. സി ഡി എ ഡയറക്ടർ അഹ്‌മദ്‌ ലൂതാസംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com