ADVERTISEMENT

റിയാദ് ∙ പതിവ് പരിശീലനത്തിനിടെ സൗദിയിൽ സൈനിക വിമാനം തകർന്ന് വീണ് രണ്ടു മരണം. കിഴക്കൻ സൗദിയിലെ  വ്യോമസേനയ്ക്കു കീഴിലെ എഫ്-15എസ്.എ ഇനത്തിൽപ്പെട്ട   പോർവിമാണ് തകർന്ന് വീണത്. ദഹ്റാനിൽ കിങ്‌  അബ്ദു‌ൽ അസീസ് വ്യോമതാവളത്തിലാണ് സംഭവം.

പതിവ് പരിശീലനത്തിനിടെയാണ് സംഭവമെന്നും രണ്ടു സൈനികർ വീരമൃത്യുവരിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യാഴം ഉച്ചയ്ക്ക് 12.50 ന് ആണ് വിമാനം തകർന്നുവീണതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് തുർക്കി അൽമാലികി അറിയിച്ചു. അപകടത്തെ കുറിച്ചറിയാൻ പ്രത്യേക കമ്മിറ്റി അന്വേഷണം ആരംഭിച്ചതായും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. കഴിഞ്ഞ  ജൂലൈയിലും  യുദ്ധവിമാനം തകർന്നു വീണ് ജീവനക്കാർ മരിച്ചിരുന്നു.

English Summary:

Saudi Military Plane Crash Two Death in During Training

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com