ADVERTISEMENT

മസ്‌കത്ത് ∙ ഒമാൻ തൃശൂർ ഓർഗനൈസേഷൻ 'ഹൃദയപൂർവ്വം തൃശൂർ' മെഗാ ഇവന്റിന്റെ ഭാഗമായി ജനുവരി അഞ്ചിന് റൂവിയിൽ വച്ച് ക്രിക്കറ്റ്, ഫുട്‌ബോൾ ടൂർണമെന്റുകൾ നടത്തും. തുടർന്ന് ജനുവരി 12ന് തൃശൂർ നിവാസികളുടെ വിവിധ കലാ-കായിക മത്സരങ്ങളും കുടുംബ സംഗമവും ജനുവരി 19ന് റൂവി അൽ ഫലജ് ഹോട്ടലിൽ മെഗാ ഇവന്റും നടത്തുവാൻ തീരുമാനിച്ചു.

മെഗാ ഇവന്റ് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. തൃശൂർ എം പി ടി. എൻ. പ്രതാപൻ ഉൾപ്പെടെ പ്രധാന വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്നും തുടർന്ന് നടക്കുന്ന മെഗാ ഇവന്റിനോടനുബന്ധിച്ച് കലാഭവൻ നവാസും സംഘവും അവതരിപ്പിക്കുന്ന കോമഡിയും മ്യൂസിക്കൽ ഫ്യൂഷൻ പരിപാടികളും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.  പ്രസിഡന്റ് നസീർ തിരുവത്രയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി അഷറഫ് വാടാനപ്പള്ളി, പ്രോഗ്രാം കൺവീനർ ജയശങ്കർ എന്നിവർ സംസാരിച്ചു. "ഹൃദയപൂർവ്വം തൃശൂർ' മെഗാ ഇവന്റിനു വേണ്ടി പ്രവർത്തിക്കുന്ന എല്ലാ അംഗങ്ങൾക്കും ട്രഷറർ വാസുദേവൻ തളിയറ നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com