ADVERTISEMENT

ദോഹ ∙ വിളവെടുപ്പിന്റെ തിരക്കിൽ ദോഹയിലെ പ്രവാസി അടുക്കളത്തോട്ടങ്ങൾ. കേരളത്തിന്റെ വൈവിധ്യമായ നാട്ടുപച്ചക്കറികളാണ് സമൃദ്ധമായ വിളവ് നൽകിയത്. വീട്ടിൽ തയാറാക്കിയ ജൈവവളം ഉപയോഗിച്ച് മുന്തിയ നിലവാരത്തിലുള്ള പച്ചക്കറികളാണ് പ്രവാസികൾ വിളയിക്കുന്നത്. ഗ്രോ ബാഗ്, ബക്കറ്റ്, ടയറുകൾ, പ്ലാസ്റ്റിക് കൂടുകൾ തുടങ്ങി കയ്യിൽ കിട്ടുന്ന എന്തിലും കൃഷി ചെയ്ത് നല്ല വിളവെടുക്കുന്നവരാണ് മിക്കവരും. 

പച്ചമുളക്, വഴുതനങ്ങ, ചീര, വെണ്ടയ്ക്ക, തക്കാളി, പയർ എന്നിവയുടെ വ്യത്യസ്ത തരവും ഇനങ്ങളുമുണ്ട് മിക്ക വീടുകളിലും. പ്രത്യേകിച്ചും തക്കാളി വർഗത്തിലെ ചെറി തക്കാളി മുതൽ മഞ്ഞയും ചുവപ്പും തുടങ്ങി പല നിറത്തിലും വലുപ്പത്തിലുമുള്ളവയുണ്ട്. പടവലങ്ങ, പാവയ്ക്ക, കുമ്പളങ്ങ, ചേന, മുരിങ്ങ, മത്തങ്ങ, കാബേജ് തുടങ്ങി സദ്യവട്ടത്തിനുള്ള വിഭവങ്ങൾ തയാറാക്കാനുള്ള പച്ചക്കറികൾ മിക്കവരുടെയും കൃഷിയിടത്തിലുണ്ട്. മല്ലിയില, പുതിനയില, ലെറ്റസ്, ജർജീർ തുടങ്ങിയ ഇല വർഗങ്ങളും യഥേഷ്ടമുണ്ട്. പച്ചക്കറികൾ മാത്രമല്ല ശമാം, മുന്തിരി, സ്‌ട്രോബെറി തുടങ്ങിയ പഴങ്ങളും മിക്കയിടങ്ങളിലുമുണ്ട്. 

pravasi-kitchen-gardens-are-ready-for-harvest
ജുമ്‌നയുടെ വീട്ടിലെ അടുക്കളത്തോട്ടത്തിലെ കാഴ്ചകളിലൊന്ന്‌.

തിരക്കിനിടയിലും അൽപ സമയം കൃഷിക്കായി മാറ്റിവയ്ക്കുന്ന സ്ത്രീകളും പുരുഷന്മാരുമുണ്ട്. ബാച്ച്‌ലേഴ്‌സ് മാത്രം താമസിക്കുന്ന ഇടങ്ങളിലെ ഇത്തിരി മുറ്റത്തും വെണ്ടയോ തക്കാളിയോ പടവലമോ വിളഞ്ഞു നിൽക്കുന്നത് കാണാം. വിളവെടുപ്പ് തുടങ്ങിയാൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാം പങ്കുവയ്ക്കുന്നവരാണ് എല്ലാവരും. നാട്ടിലെ കുടുംബങ്ങൾക്കായി കൊടുത്തു വിടുന്നവരുമുണ്ട്. ഓഗസ്റ്റ് അവസാനത്തോടെയാണ് പ്രവാസി അടുക്കളത്തോട്ടങ്ങളിൽ ശീതകാല കൃഷിക്ക് തുടക്കമിട്ടത്. നവംബർ കഴിയും മുൻപേ അടുക്കളത്തോട്ടങ്ങൾ സമൃദ്ധി നിറഞ്ഞു. ഭൂരിഭാഗം അടുക്കളത്തോട്ടങ്ങളുടെയും ഒരു വശത്ത് മുല്ലയും ചെത്തിയും ചെമ്പകവും റോസും ബോഗൈൻ വില്ല തുടങ്ങി പല വർണങ്ങളിലെ നാലുമണി ചെടികൾ വളരുന്ന പൂന്തോട്ടവും ഉണ്ട്. ശൈത്യകാല കൃഷിയും വിളവെടുപ്പും അടുത്ത വർഷം വേനൽ കനക്കുന്നതു വരെ തുടരും. 

English Summary:

Pravasi Kitchen Gardens are ready for harvest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com