വാഴയില്‍ ഇബ്രാഹിം ഹാജി കോഴിക്കോട് അന്തരിച്ചു
![pravasi-obit ഇബ്രാഹിം ഹാജി](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2023/12/11/pravasi-obit.jpg?w=1120&h=583)
Mail This Article
ദുബായ്/കോഴിക്കോട്∙ വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറിയും പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റും മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്ധ്യവുമായ എകരൂല്‍ വാഴയില്‍ ഇബ്രാഹിം ഹാജി (73) അന്തരിച്ചു. പ്രവാസി ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്‍റ് , റിയാദ് കെ.എം.സി.സി. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്‍റ്, ഉപദേശക സമിതി ചെയര്‍മാന്‍, ഉണ്ണികുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്‍റ്, എകരൂല്‍ മഹല്ല് കമ്മറ്റി സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ (റിട്ട. അധ്യാപിക, പി.ടി.എം.യു.പി സ്‌കൂള്‍ പള്ളിയോത്ത്).
മക്കള്‍: ഷിംന, ഷഹന, ഡോ. ജവാബുല്ല.മരുമക്കള്‍: മുഹമ്മദ് ആരാമ്പ്രം(ഹോട്ടല്‍ ഓപ്പല്‍, കോഴിക്കോട്), ഇഖ്ബാല്‍ മാര്‍ക്കോണി (ഇസിഎച് ഡിജിറ്റൽ, ദുബായ് ), ഡോ. ആയിഷ ലിംസി. സഹോദരങ്ങള്‍: വാഴയില്‍ മൊയ്തീന്‍കോയ ഹാജി, അബൂബക്കര്‍ ഹാജി, പാത്തുമ്മ മണാരം വീട്ടില്‍, നഫീസ, സൈനബ വട്ടപ്പൊയില്‍, പരേതരായ വാഴയില്‍ മൂസ ഹാജി, ഖദീജ കിഴക്കെവീട്ടില്‍, ആസ്യ.